Challenger App

No.1 PSC Learning App

1M+ Downloads

രാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. രാമകൃഷ്ണ പരമഹംസരാൽ സ്ഥാപിക്കപ്പെട്ടു
  2. രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം ശാരദാമഠം എന്നറിയപ്പെടുന്നു.
  3. 1896 ലാണ് രാമകൃഷ്ണ മിഷൻ സ്ഥാപിക്കപ്പെട്ടത്
  4. പശ്ചിമബംഗാളിൽ ആണ് രാമകൃഷ്ണ മിഷൻ്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്

    Aഇവയൊന്നുമല്ല

    B4 മാത്രം ശരി

    C2, 4 ശരി

    D1, 4 ശരി

    Answer:

    C. 2, 4 ശരി

    Read Explanation:

    • വിശ്വപ്രസിദ്ധമായ ഒരു ആദ്ധ്യാത്മിക പ്രസ്ഥാനമാണ് രാമകൃഷ്ണ മിഷൻ.
    • ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് ഗുരുവിൻറെ പേരിൽ ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിച്ചത്.
    • 'ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച' (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്നതാണ് ഈ സന്നദ്ധ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം.
    • 1897 മേയ് 1 നാണ് ശ്രീരാമകൃഷ്ണ മിഷൻ ആരംഭിക്കുന്നത്.
    • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം രാമകൃഷ്ണ പരമഹംസരുടെ പത്നിയായ ശാരദാ മണിയുടെ പേരിൽ 'ശാരദാ മഠം' എന്നറിയപ്പെടുന്നു.

    Related Questions:

    സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
    സ്വാമിവിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
    ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചകമായി ആരംഭിച്ച പ്രസ്ഥാനം ?
    രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?
    ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ആര്?