App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രത്തിന്റെ പുനർ നിർമ്മാണത്തിനുള്ള മൂന്നു തത്വങ്ങളായ 'സാൻ' 'മിൻ' 'ച്യൂയി' നടപ്പാക്കിയ ഭരണാധികാരി?

Aസൺയാത് സെൻ

Bമാവോ സെ തൂങ്ങ്

Cചിയാങ് കൈഷക്

Dഡെങ് സിയാവോ പിങ്s

Answer:

A. സൺയാത് സെൻ

Read Explanation:

സൺയാത്സെൻ

  • മഞ്ചു രാജഭരണത്തിനെതിരെ ചൈനയിൽ വിപ്ലവം നയിച്ച കുമിന്താങ് പാർട്ടിയുടെ നേതാവായിരുന്നു സൺയാത്സെൻ.

  • 1911 ലാണ് മഞ്ചു രാജഭരണത്തിനെതിരെ സൺയാത്സെൻ വിപ്ലവം ആരംഭിച്ചത്.

  • ഇതിനെ തുടർന്ന് രാജവാഴ്ചയ്ക്ക് അന്ത്യം കുറിക്കുകയും,കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിക്കുകയും ചെയ്തു.

സൺയാത്സെനിൻ്റെ 3 ആശയങ്ങൾ അഥവാ 'സാൻ' 'മിൻ' 'ച്യൂയി'

  • ദേശീയത: മഞ്ചുറിയൻ വംശജരായ മഞ്ചു രാജവംശത്തെ ചൈനയിൽ നിന്ന് പുറത്താക്കുക.

  • ജനാധിപത്യം : ജനാധിപത്യ ഭരണം സ്ഥാപിക്കുക.

  • സോഷ്യലിസം : മൂലധനത്തെ നിയന്ത്രിക്കുകയും ഭൂമി തുല്യമായി വിതരണം ചെയ്യുകയും ചെയ്യുക.


Related Questions:

താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?

  1. ഫ്രഞ്ച് വിപ്ലവം - ബാസ്റ്റൈലിൻറെ പതനം
  2. റൂസ്സോ - സാമൂഹ്യ കരാർ
  3. സൺയാറ്റ് സൺ - റഷ്യൻ വിപ്ലവം
  4. WTO -1995-ൽ സ്ഥാപിച്ചു

    'ഒന്നാം കറുപ്പ് യുദ്ധ'വുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. 1839 മുതൽ 1842 വരെയാണ് ചൈനയും ബ്രിട്ടനും തമ്മിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ കാലഘട്ടം.
    2. ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ചൈനീസ് പ്രദേശമായ ഹോങ്കോങ് ബ്രിട്ടൻ പിടിച്ചെടുത്തു.
    3. നാൻകിങ് ഉടമ്പടിയോടെയാണ് ഒന്നാം കറുപ്പ് യുദ്ധം അവസാനിച്ചത്.
      ചൈനക്ക് ഹോങ്കോങ് തിരികെ ലഭിച്ച വർഷം ഏതാണ് ?
      ചൈനയുടെ മാറ്റത്തിനായി ആര് അവതരിപ്പിച്ച പരിപാടിയാണ് മൂന്ന് തത്വങ്ങൾ അഥവാ സാൻ മിൻ ചൂയി :
      കറുപ്പ് യുദ്ധങ്ങൾ ഏതൊക്ക രാജ്യങ്ങൾ തമ്മിലായിരുന്നു ?