App Logo

No.1 PSC Learning App

1M+ Downloads
രാസവസ്തുക്കളുടെ രാജാവ്?

Aസൾഫ്യൂരിക് ആസിഡ്

Bഹൈട്രോ ക്ലോറിക്

Cഅസറ്റിക്

Dസിട്രിക്

Answer:

A. സൾഫ്യൂരിക് ആസിഡ്

Read Explanation:

ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സൾഫ്യൂരിക് അമ്ലം (ഗന്ധകാമ്ലം). ഇതിൻറെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും. ഈ പ്രവർത്തനം ഒരു താപമോചക പ്രവർത്തനമാണ്. വളരെയേറെ ഉപയോഗങ്ങൾ ഉള്ള ഒന്നാണ് സൾഫ്യൂരിക് അമ്ലം. രാസ വ്യവസായത്തിൽ ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്. 2001-ൽ ലോകമെമ്പാടുമായി 16.5 കോടി ടൺ സൾഫ്യൂരിക് അമ്ലം ഉൽപാദിക്കപ്പെട്ടു. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.


Related Questions:

ഏതാനും ആസിഡുകളുടെ അയോണീകരണ സമവാക്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ശരിയായവ ഏതെല്ലാം?

മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരിച്ചറിയുക .

  1. ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ സൂചകങ്ങൾ (Indicators)
  2. ലിറ്റ്‌മസ് പേപ്പർ, ഫിനോൾഫ്‌തലീൻ, മീഥൈൽ ഓറഞ്ച് എന്നിവ ലബോറട്ടറികളിൽ സൂചകങ്ങളായി ഉപയോഗിക്കുന്നു.
  3. മഞ്ഞൾ, ചെമ്പരത്തിപൂവ്, ബീറ്റ്റൂട്ട് തുടങ്ങിയ ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കുന്നു
  4. ആസിഡുമായോ ബേസുമായോ സമ്പർക്കം പുലർത്തു മ്പോൾ അതിൻ്റെ നിറത്തിൽ സ്വഭാവപരമായ മാറ്റം കാണിക്കുന്ന ഒരു വസ്‌തുവാണ് സൂചകം.
    ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏതാണ് ?

    ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?

     

     സ്രോതസ്സ് 

    അടങ്ങിയിരിക്കുന്ന ആസിഡ് 

    1. വിനാഗിരി

    അസറ്റിക് ആസിഡ്  

    2. ഓറഞ്ച്

    സിട്രിക്ക് ആസിഡ്  

    3. പുളി 

    ടാർടാറിക്ക് ആസിഡ് 

    4. തക്കാളി 

    ഓക്സാലിക്ക് ആസിഡ്