App Logo

No.1 PSC Learning App

1M+ Downloads
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്ത് ?

Aസൾഫ്യൂറിക്കാസിഡ്

Bഗോൾഡ് സയനൈഡ്

Cസിൽവർ ക്ലോറൈഡ്

Dസോഡിയം ഹൈഡ്രോക്സൈഡ്

Answer:

A. സൾഫ്യൂറിക്കാസിഡ്

Read Explanation:

സൾഫ്യൂരിക് ആസിഡ് 

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു 
  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു 
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ്
  • സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96-98 %
  • നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ് 

സവിശേഷതകൾ 

  • താഴ്ന്ന ബാഷ്പീകരണം 
  • തീവ്ര അമ്ലസ്വഭാവം 
  • ജലത്തോടുള്ള തീവ്രമായ ആകർഷണം 
  • ഓക്സീകാരിയായി പ്രവർത്തിക്കാനുള്ള കഴിവ് 

ഉപയോഗങ്ങൾ 

  • രാസവളങ്ങൾ നിർമ്മിക്കാൻ 
  • പെട്രോളിയം ശുദ്ധീകരണം 
  • ഡിറ്റർജന്റ് വ്യവസായം 
  • ഇനാമലിങ് ,വൈദ്യുത ലേപനം ,ഗാൽവനൈസിങ് എന്നിവയ്ക്ക് മുൻപായി ലോഹ പ്രതലം വൃത്തിയാക്കുന്നതിന് 
  • സംഭരണ സെല്ലുകളിൽ ഉപയോഗിക്കുന്നു 

 


Related Questions:

സാധാരണ ഉപയോഗിക്കുന്ന സിമന്റിൽ ഏറ്റവും കൂടുതലുള്ള ഘടകം:
Which of the following compound of sodium is generally prepared by Solvay process?
കെമിക്കൽ വൊൾക്കാനോ എന്നറിയപ്പെടുന്നത്
പല്ലുകള്‍ക്ക് തിളക്കം വരാൻ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?
ഭക്ഷ്യവസ്‌തുക്കൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിത്രിമ രാസവസ്‌തു :