App Logo

No.1 PSC Learning App

1M+ Downloads
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?

Aകോട്ടയം

Bതിരുവനന്തപുരം

Cകൊച്ചി

Dകോഴിക്കോട്

Answer:

A. കോട്ടയം

Read Explanation:

കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങ ളിൽ പ്രവർത്തിക്കുന്നു. കേരള കാർഷിക സർവകലാശാല (KAU), മണ്ണുത്തി, തൃശ്ശൂർ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല. വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവ യെക്കുറിച്ചുള്ള ഗവേഷ ണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമാണ് മുഖ്യപ്രവർത്തനങ്ങൾ. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവുമാണ് ഇവിടെ നടക്കുന്നത്. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (RRII), കോട്ടയം അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI), കാസർഗോഡ് തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്.


Related Questions:

താഴെ പറയുന്നവയിൽ പയറിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?
ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത ഗുണങ്ങളുള്ളതുമായ രണ്ടു ചെടികൾ തമ്മിൽ കൃത്രിമപരാഗണം നടത്തി രണ്ടിന്റെയും ഗുണങ്ങൾ ചേർന്ന പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയാണ് ----
വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ ---,---- എന്നിവ ഗുണമേൻമയുള്ളതാവണം.
അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രം

താഴെ പറയുന്നവയിൽ ഏതൊക്കെയാണ് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുമ്പോൾ നാം ലക്ഷ്യം വെക്കുന്ന കാര്യങ്ങൾ

  1. വേഗം ഫലം ഉണ്ടാകണം

  2. നല്ല വിളവ് ലഭിക്കണം

  3. ഫലത്തിന് നല്ല ഗുണനിലവാരം ഉണ്ടായിരിക്കണം

  4. മണ്ണ് വളക്കൂറുള്ളതാവണം