App Logo

No.1 PSC Learning App

1M+ Downloads
റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന് ശേഷം ആരുടെ നേതൃത്വത്തിലാണ് ആദ്യ താൽക്കാലിക ഗവൺമെന്റ് രൂപീകരിച്ചത്?

Aസാർ നിക്കോളാസ് II

Bവ്ലാഡിമിർ ലെനിൻ

Cജോർജി എൽവോവ്

Dജോസഫ് സ്റ്റാലിൻ

Answer:

C. ജോർജി എൽവോവ്

Read Explanation:

ഫെബ്രുവരി വിപ്ലവം 

  • 1917-ൻ്റെ തുടക്കത്തിൽ റഷ്യ കടുത്ത സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു.
  • ഒന്നാം ലോകമഹായുദ്ധത്തിൽ രാജ്യത്തിൻ്റെ പങ്കാളിത്തം കാരണം രാജ്യത്തിൽ ക്ഷാമം രൂക്ഷമായി,ഇത് ജനങ്ങളിൽ  വ്യാപകമായ അസംതൃപ്തിക്ക് കാരണമായി.
  • കൂടാതെ, സാർ നിക്കോളാസ് രണ്ടാമൻ്റെ സ്വേച്ഛാധിപത്യ ഭരണവും ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പരാജയവും നീരസത്തിന് ആക്കം കൂട്ടി.
  • 1917 ഫെബ്രുവരിയിൽ (ഗ്രിഗോറിയൻ കലണ്ടറിൽ മാർച്ച്), ഭക്ഷ്യക്ഷാമവും മോശമായ ജീവിത സാഹചര്യങ്ങളും കാരണം പെട്രോഗ്രാഡിൽ (ഇന്നത്തെ സെൻ്റ് പീറ്റേഴ്സ്ബർഗ്) കലാപം പൊട്ടിപ്പുറപ്പെട്ടു.
  • റൊട്ടി വാങ്ങാൻ എത്തിയ പട്ടിണിക്കാരായ തൊഴിലാളി സ്ത്രീകൾ നീണ്ട ക്യൂവിൽ നിന്ന് തെരുവ് വീഥിയിലേക്ക് ഇറങ്ങി പ്രകടനം നടത്തിയതോടെയാണ് വിപ്ലവം ആരംഭിച്ചത്. .
  • താമസിയാതെ കലാപം മറ്റു നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചു, തൊഴിലാളികൾ പണിമുടക്കുകൾ ആരംഭിച്ചു. സൈന്യം അവരോടൊപ്പം ചേർന്നു.
  • പൊതു സ്ഥാപനങ്ങളും പോലീസ് സ്റ്റേഷനുകളും ആയുധ നിർമ്മാണശാലകളും പിടിച്ചെടുത്തു മുന്നേറിയ കലാപകാരികൾ തുറങ്കിൽ നിന്നും തടവുകാരെയും മോചിപ്പിച്ചു.
  • മാർച്ച് പന്ത്രണ്ടാം തീയതി തലസ്ഥാന നഗരമായ പെട്രോഗാർഡ് കലാപകാരികളുടെ നിയന്ത്രണത്തിൽ ആയി.
  • ഗത്യന്തരം ഇല്ലാതെ നിക്കോളാസ്  രണ്ടാമൻ സ്ഥാന ത്യാഗം ചെയ്തു,ഇതോടെ സാർ ചക്രവർത്തിയുടെ ഏകാധിപത്യ ഭരണത്തിന്  തിരശ്ശീല വീണു.

താൽക്കാലികഗവൺമെന്റ്

  •  ഇതിന് ശേഷം ജോർജി എൽവോവ്വിന്റെ നേതൃത്വത്തിലുള്ള താൽക്കാലികഗവൺമെന്റ് അധികാരത്തിലെത്തുകയും ചെയ്തു
  • ജോർജ് ജോർജി എൽവോവ്വിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട താൽക്കാലിക ഗവൺമെന്റ് പരാജയമായിരുന്നു.
  • രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ഭരണത്തിനും കഴിഞ്ഞില്ല, ഒന്നാം ലോക യുദ്ധത്തിൽ റഷ്യ  തുടരുവാനും ഗവൺമെന്റ്  തീരുമാനിച്ചു.
  • ഇത് പട്ടാളക്കാരിലും കർഷകരിലും അസംതൃപ്തി ഉണ്ടാക്കി.
  • നേതൃത്വം താമസിയാതെ അലക്സാണ്ടർ കെറൻസി കൈക്കലാക്കി.

Related Questions:

നാലാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക.

ഫെബ്രുവരി വിപ്ലവാനന്തരം റഷ്യയില്‍ അധികാരത്തില്‍വന്ന താല്‍ക്കാലിക ഗവണ്‍മെന്റിനെ ബോള്‍ഷെവിക്കുകള്‍ എതിര്‍ത്തതെന്തുകൊണ്ട്?

1.ഒന്നാം ലോകയുദ്ധത്തില്‍നിന്ന് പിന്‍മാറിയില്ല

2.റഷ്യയില്‍ നിലനിന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല

കമ്മ്യൂണിസ്റ്റ് ഇൻറ്റർനാഷണൽ എന്ന പേരിൽ അറിയപ്പെടുന്ന ഇൻറ്റർനാഷണൽ ഏതാണ് ?
പെട്രോഗാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ റഷ്യൻ ചക്രവർത്തി ആര് ?
ഒക്ടോബർ വിപ്ലവനാന്തരം റഷ്യയിൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ ബോൾഷെവിക് സർക്കാരിൻ്റെ പ്രാഥമിക എതിരാളികൾ അറിയപ്പെട്ടിരുന്ന പേര്?