Challenger App

No.1 PSC Learning App

1M+ Downloads
റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു ?

Aപീറ്റർ ചക്രവർത്തി

Bഇവാൻ 4

Cനിക്കോളാസ് 1

Dനിക്കോളാസ് 2

Answer:

D. നിക്കോളാസ് 2

Read Explanation:

അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്നു സാർ നിക്കോളാസ് രണ്ടാമൻ.അലക്സാണ്ടർ മൂന്നാമനു ശേഷം രാജ്യഭരണമേറ്റ നിക്കോളാസ് രണ്ടാമൻ 1894 മുതൽ 15 മാർച്ച് 1917 റഷ്യയുടെ ഭരണം നിയന്ത്രിച്ചു. 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെ തുടർന്ന് അധികാരഭ്രഷ്ടനായ അദ്ദേഹത്തെ പത്നി, മകൻ, നാലു പെണ്മക്കൾ, കുടുംബവൈദ്യൻ, പരിചാരകർ എന്നിവർക്കൊപ്പം 1918ൽ വിപ്ലവകാരികൾ വെടിവച്ചു കൊന്നു.


Related Questions:

സാർ നിക്കോളാസ് രണ്ടാമനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. അവിശ്വസ്തരും അഴിമതിക്കാരുമായ മന്ത്രിമാരുടെ സ്വാധീനവലയത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണം
  2. ചക്രവർത്തി ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.
  3. രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം പോലും നിഷേധിച്ച ചക്രവർത്തി മതസ്വാതന്ത്ര്യം മാത്രം രാജ്യത്ത് അനുവദിച്ചു
    ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട പ്രധാന സംഭവവികാസങ്ങൾ റഷ്യയിൽ എവിടെയാണ് നടന്നത്?

    ഫെബ്രുവരി വിപ്ലവവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

    2.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു.

    വാട്ട് ഈസ് ടു ബി ഡൺ ? എന്നത് ആയിരുന്നു

    1. മെൻഷെവിക്കുകളുടെ അടിസ്ഥാന ഗ്രന്ഥം.

    ii. നിയമപരമായ മാർക്സിസ്റ്റുകൾക്കും സാമ്പത്തികവാദത്തിനും എതിരെ.

    iii. സാറിന് (Czar) സമർപ്പിച്ച ആവശ്യങ്ങളുടെ ചാർട്ടർ.

    ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ഗവൺമെൻ്റിൻ്റെ തലവൻ ആരായിരുന്നു ?