App Logo

No.1 PSC Learning App

1M+ Downloads
റേഡിയോ തരംഗം ചുവടെ നൽകിയിരിക്കുന്നതിൽ ഏത് തരംഗത്തിനു ഉദാഹരണമാണ്

Aയാന്ത്രിക തരംഗം

Bശബ്ദ തരംഗം

Cഗുരുത്വാകർഷണ തരംഗം

Dവൈദ്യുതകാന്തിക തരംഗം

Answer:

D. വൈദ്യുതകാന്തിക തരംഗം

Read Explanation:

തരംഗചലനം:

    കണികകളുടെ കമ്പനം മൂലം മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതാണ് തരംഗചലനം. 

 

തരംഗങ്ങൾക്ക് ഉദാഹരണങ്ങൾ:

  • ജലോപരിതലത്തിൽ രൂപം കൊള്ളുന്ന തരംഗം

  • റേഡിയോ തരംഗം

  • ശബ്ദ തരംഗം

  • പ്രകാശ തരംഗം

തരംഗങ്ങൾ പ്രധാനമായും 2 തരം:

  1. യാന്ത്രികതരംഗം : പ്രസരണത്തിന് മാധ്യമം ആവശ്യമാണ്.

ഉദാ : ജലോപരിതലത്തിൽ രൂപപ്പെടുന്ന ജലതരംഗം, ശബ്ദ തരംഗം.

  1. വൈദ്യുതകാന്തിക തരംഗം : പ്രസരണത്തിന് മാധ്യമം അനിവാര്യമല്ല.

ഉദാ : പ്രകാശതരംഗം, റേഡിയോ തരംഗം.

 

യാന്ത്രിക തരംഗങ്ങളെ 2 ആയി തരം തിരിക്കാം:

  1. അനുപ്രസ്ഥ തരംഗം

  2. അനുദൈർഘ്യ തരംഗം

 


Related Questions:

അനുദൈർഘ്യ തരംഗങ്ങളിൽ ഉണ്ടാകുന്ന പ്രത്യേകമായ പ്രദേശങ്ങൾ എന്തെന്നു വിളിക്കുന്നു?
തരംഗത്തിന്റെ പിരിയഡ് (Period) എന്താണ് ?
സ്റ്റേറ്റസ്കോപ്പ് ഉപയോഗിക്കുന്നത് എന്തിനാണ്?
സുനാമി എന്ന വാക്ക് ഏതു ഭാഷയിൽ നിന്നും ആണ് എടുത്തിട്ടുള്ളത് ?
മനുഷ്യൻ കേൾക്കാൻ സാധിക്കുന്ന ശബ്ദ പരിമിതിയുടെ മുകളിൽ ആവൃത്തിയുള്ള ശബ്ദത്തെ എന്താണ് പറയുന്നത്?