Challenger App

No.1 PSC Learning App

1M+ Downloads
റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം?

A10

B30

C8

D6

Answer:

A. 10

Read Explanation:

റോഷാക് മഷിയൊപ്പു പരീക്ഷ (Rorshach Ink-Blot Test)

  • വ്യക്തിത്വ മാപനത്തിന് ഉപയോഗിക്കുന്ന പ്രധാന പ്രക്ഷേപണ തന്ത്രങ്ങളിൽ ഒന്നാണ് - റോഷാക് മഷിയൊപ്പു പരീക്ഷ
  • മഷിരൂപങ്ങൾ വികസിപ്പിച്ചെടുത്തത് - ഹെർമൻ റോഷക് 
  • മാനസിക രോഗമുക്തിക്കായി അന്തർവിശേഷണങ്ങളെ പുറത്തേക്കു കൊണ്ടുവരാനായി ഉപയോഗിക്കുന്ന രീതി - മഷി രൂപങ്ങൾ
  • റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം - 10
  • കറുപ്പും വെളുപ്പും ചേരുന്ന അഞ്ച് മഷി രൂപങ്ങളാണ് ഉപയോഗിക്കുന്നത്. കറുപ്പും, വെളുപ്പും ചാര നിറവുമുള്ള മറ്റ് മൂന്ന് മഷി രൂപങ്ങളും, കറുപ്പും വെളുപ്പും മറ്റ് കളറുകളുമുള്ള രണ്ട് മഷി രൂപങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നുള്ള പ്രതികരണമനുസരിച്ച് വ്യക്തി വ്യത്യാസങ്ങളെ വിലയിരുത്തുന്നു.
  • റോഷാ ഇങ്ക് ബ്ലോട്ട് ടെസ്റ്റ് മുഖേന നിർണയിക്കുന്ന മനോരോഗങ്ങൾ - മനോവിദളനം (schizophrenia), അൽപോന്മാദം (Hypomania), സംഭ്രാന്തി (paranoia) തുടങ്ങിയവ. 

Related Questions:

Part of personality that acts as moral center?
മനുഷ്യ മനസ്സിലെ പോലീസ് ഫോഴ്സ് എന്ന് അറിയപ്പെടുന്നത് :
വ്യക്തിത്വത്തിൻ്റെ സാന്മാർഗിക ഹസ്തം എന്നറിയപ്പെടുന്നത് ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉത്കണ്ഠയുടെ പ്രകടിത രൂപങ്ങൾ തിരഞ്ഞെടുക്കുക :

  1. അസ്വസ്ഥത
  2. ഉറക്കമില്ലായ്മ
  3. ക്ഷിപ്രകോപം
    എസിഡിസിആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?