Challenger App

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപിലെ കേരളത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏത് ?

Aകവരത്തി

Bഅഗത്തി

Cബംഗാരാം

Dആന്ത്രോത്ത്

Answer:

D. ആന്ത്രോത്ത്

Read Explanation:

ലക്ഷദ്വീപ്

  • ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു.

  • ആസ്ഥാനം കവരത്തിയാണ്.

image.png

  • ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപും കേരളത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപും ആന്ത്രോത്ത് ആണ്.

  • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് ആന്ത്രോത്ത് ആണ്. 

  • ഏറ്റവും ചെറുതും ഏറ്റവും ജനസംഖ്യ കുറഞ്ഞതുമായ ദ്വീപാണ് ബിത്ര.

  • 8 ഡിഗ്രി ചാനൽ ലക്ഷദ്വീപിനേയും മാലിദ്വീപിനേയും വേർതിരിക്കുന്നു.

  • 9 ഡിഗ്രി ചാനലാണ് മിനിക്കോയ് ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർതിരിക്കുന്നത്

  • ദ്വീപുകളെ 11 ചാനൽ വേർതിരിക്കുന്നു. 

  • ഇതിന് വടക്ക് ഉള്ളവ അമിനി ദ്വീപുകൾ എന്നും തെക്കു കാണപ്പെടുന്നവ കാനന്നൂർ ദ്വീപുകൾ എന്നുമറിയപ്പെടുന്നു.

  • 36 ദ്വീപുകളുള്ള ലക്ഷദ്വീപിൽ 10 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ.

  • പവിഴപ്പുറ്റുകളാൽ നിർമ്മിതമായതും "ഉഷ്ണമേഖലാ പറുദീസ” എന്ന് അറിയപ്പെടുന്നതുമായ ദ്വീപസമൂഹമാണ് ഇത്.

  • തീരപ്രദേശങ്ങൾ പവിഴപ്പുറ്റുകളും മനോഹരമായ കടൽപ്പുറങ്ങളും ഉൾക്കൊള്ളുന്നു. 

  • ഈ ദ്വീപുകളിൽ സംവഹനവൃഷ്ടടി ലഭിക്കുന്നതിനാൽ ഉഷ്ണമേഖലാ സസ്യജാലങ്ങൾ വളരുന്നു. 

  • ലക്ഷദ്വീപും മിനിക്കോയിയുമാണ് അറബിക്കടൽ ദ്വീപുകളിലുൾപ്പെടുന്നത്.

  • ചെറിയ സമുദ്രജീവികളുടെ അസ്ഥികൂടങ്ങളായ കോറൽ പോളിപ്സ് കാരണം അറബിക്കടലിൽ പവിഴ നിക്ഷേപങ്ങൾ രൂപപ്പെട്ടു.

  • കോറൽ പോളിപ്‌സ്: പോളിപ്‌സ് മരിക്കുമ്പോൾ അവയുടെ അസ്ഥികൂടങ്ങൾ കടൽത്തീരത്ത് അടിഞ്ഞു കൂടുന്നു.

  • വളർച്ച: മറ്റ് പോളിപ്പുകൾ അസ്ഥികൂടങ്ങൾക്ക് മുകളിൽ വളരുന്നു, പവിഴ ദ്വീപുകൾ രൂപപ്പെടുന്നു.

  • സ്ഥാനം: അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് ദ്വീപുകൾ പവിഴ ദ്വീപുകൾ എന്നറിയപ്പെടുന്നു, കാരണം അവ പവിഴപ്പുറ്റുകളാൽ രൂപപ്പെട്ടതാണ്.

  • പവിഴപ്പുറ്റുകൾ പവിഴപ്പുറ്റുകളുടെ അസ്ഥികൂടങ്ങൾ കൊണ്ട് നിർമ്മിച്ച വലിയ വെള്ളത്തിനടിയിലുള്ള ഘടനകളാണ്.

  • ലക്ഷദ്വീപിൻ്റെ മാതൃഭാഷ മലയാളമാണ്.

  • ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. 

  • ട്യൂണ എന്ന മത്സ്യം ഇവിടെനിന്ന് ധാരാളമായി കയറ്റുമതി ചെയ്യപ്പെടുന്നു.

  • ബംഗാരം ബീച്ച് സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമാണ്.

  • കടൽപക്ഷികളുടെ ഉദ്യാനമുള്ളത് പിട്ടി ദ്വീപിലാണ്

  • ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല കോഴിക്കോടാണ്.


Related Questions:

സെല്ലുലാർ ജയിൽ എവിടെ സ്ഥിതിചെയ്യുന്നു?
Which of the following water bodies is the home of Lakshadweep?

Consider the following statements:

  1. The tribal population in the Andaman Islands is increasing.

  2. The Lakshadweep islands have many rivers.

  3. The Andaman and Nicobar Islands have a rich marine life.

The channel separating the Andaman island from the Nicobar island is known as?
ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹമാണ് ?