App Logo

No.1 PSC Learning App

1M+ Downloads
ലാമാർക്കിന്റെ അഭിപ്രായത്തിൽ ജീവികൾ ജീവിതകാലത്ത് ആർജ്ജിക്കുന്ന സ്വഭാവങ്ങളെ എന്തു വിളിക്കുന്നു?

Aജന്മസിദ്ധ സ്വഭാവങ്ങൾ

Bപാരമ്പര്യ സ്വഭാവങ്ങൾ

Cസ്വയാർജിത സ്വഭാവങ്ങൾ

Dപരിസ്ഥിതി സ്വഭാവങ്ങൾ

Answer:

C. സ്വയാർജിത സ്വഭാവങ്ങൾ

Read Explanation:

ലാമാർക്കിസം

  • ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാർജിതസ്വഭാവങ്ങൾ.
  • ഇത്തരം സ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്നാണ് ലാമാർക്ക് വിശദീകരിച്ചത്.
  • ലാമാർക്കിന്റെ അഭിപ്രായത്തിൽ ആദ്യകാലങ്ങളിൽ നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണുണ്ടായിരുന്നത്.
  • ഭക്ഷ്യ ദൗർലഭ്യം നേരിട്ടതോടെ അവ ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ചു.
  • അതിന്റെ ഫലമായി കഴുത്തിന് നീളം കൂടിയ ജിറാഫുകൾ തലമുറകളിലൂടെ രൂപപ്പെട്ടു
  • എന്നാൽ ഇത്തരം സ്വയാർജിതസ്വഭാവങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാൽ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല

Related Questions:

മനുഷ്യ ജനസംഖ്യ വർദ്ധിക്കുന്നതിന് അനുപാതികമായി ഭക്ഷ്യോത്പാദനം വർദ്ധിക്കുന്നില്ല. ഭക്ഷ്യദൗർലഭ്യവും രോഗവും പട്ടിണിയും അതിജീവനത്തിനുള്ള മത്സരം ഉണ്ടാക്കണമെന്ന് ചൂണ്ടിക്കാട്ടിയ സാമ്പത്തിക വിദഗ്ദ്ധൻ ആരാണ് ?
ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ആർഡിപിത്തക്കസ് റാമിഡസിന്റെ ആദ്യ ഫോസിൽ ലഭിച്ച വൻകര ഏതാണ് ?
"പ്രപഞ്ചത്തിലെ ഇതര ഗോളത്തിൽ എവിടെയോ ഉത്ഭവിച്ച ജീവ കണികകൾ ആകസ്മികമായി ഭൂമിയിൽ എത്തിച്ചേർന്നതാകാം" എന്ന വാദഗതിയാണ് :
താഴെ പറയുന്നവയിൽ "o " രക്ത ഗ്രൂപ്പിനെ സംബന്ധിക്കുന്ന ശെരിയായ വസ്തുത ഏത് ?