App Logo

No.1 PSC Learning App

1M+ Downloads
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?

Aലെനിൻ

Bസൈമൺ ബൊളിവർ

Cറൂസോ

Dജോർജ് വാഷിംഗ്ടൺ

Answer:

B. സൈമൺ ബൊളിവർ

Read Explanation:

സൈമൺ ബൊളിവർ

  • തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി.

  • 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ചു.

  • ലാറ്റിനമേരിക്കയുടെ വിമോചന നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

  • 'തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംഗ്ടൺ' എന്ന് വിളിക്കുന്നത് ഇദേഹത്തെയാണ്.

  • കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്.


Related Questions:

യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് താഴെ പറയുന്നവയിൽ നിന്ന് കണ്ടെത്തുക:

1.ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു

2.സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു

3.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.

4.യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.

ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
ലാറ്റിനമേരിക്കയിലെ ആദ്യകാല വിപ്ലവകാരികളിൽ പ്രധാനിയായിരുന്നത് ഇവരിൽ ആരാണ്?
ലാറ്റിനമേരിക്കൻ വിപ്ലവത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?

ഇവരിൽ ലാറ്റിനമേരിക്കന്‍ വിപ്ലവത്തിന് നേതൃത്വം നൽകിയവർ ആരെല്ലാമാണ്?

  1. ജോസെ ഡി സാൻമാർട്ടിൻ
  2. ഫ്രാൻസിസ്‌കോ മിരാൻഡാ
  3. സൈമൺ ബൊളിവർ
  4. ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
  5. ജോർജ്ജ് വാഷിങ്ടൺ