Challenger App

No.1 PSC Learning App

1M+ Downloads
ലിത്തോസ്ഫിയര്‍ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്നു പ്രസ്താവിക്കുന്ന സിദ്ധാന്തം ?

Aഫലക ചലന സിദ്ധാന്തം

Bഭൗമകേന്ദ്ര സിദ്ധാന്തം

Cചാന്ദ്രകേന്ദ്ര സിദ്ധാന്തം

Dഇതൊന്നുമല്ല

Answer:

A. ഫലക ചലന സിദ്ധാന്തം

Read Explanation:

  • ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം അഥവാ ലിത്തോസ്‌ഫിയറിലുണ്ടാകുന്ന വൻ‌തോതിലുള്ള ചലനങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ ഫലകചലനസിദ്ധാന്തം.
  • ഭൂമിയുടെ പുറമ്പാളി പ്രധാനമായും ഏഴു ഭൂവൽക്കഫലകങ്ങൾ ചേർന്നതാണ്‌. ഈ ഏഴു പ്രധാന ഫലകങ്ങൾക്കു പുറമേ ഒട്ടനവധി ചെറുഫലകങ്ങളുമുണ്ട്. പരമാവധി നൂറു കിലോമീറ്റർ വരെ കട്ടിയുള്ള ഈ ഫലകങ്ങൾ തൊട്ടു താഴെയുള്ള പാളിയായ അസ്തെനോസ്ഫിയറിനു മുകളിലാണ്‌ നിലകൊള്ളുന്നത്. 
  • ഫലക ചലന സിദ്ധാന്തം അനുസരിച്ച് താരതമ്യേന മൃദുവായ അസ്തെനോസ്ഫിയറിനു മുകളിലൂടെ വൻ ചങ്ങാടങ്ങൾ പോലെ ലിത്തോസ്ഫിയറിന്റെ ഫലകങ്ങൾക്ക്‌ തെന്നി നീങ്ങാൻ സാധിക്കുന്നു. ഇതു മൂലം ലിത്തോസ്ഫെറിക് ഫലകങ്ങൾ പരസ്പരം അകലുകയും കൂട്ടിയിടിക്കുകയും ഒന്നിനു മുകളിലൂടെ തെന്നിമാറുകയും ചെയ്യുന്നു. 
  • ഫലകങ്ങളോടൊപ്പമുള്ള വൻകരകളേയും, കടൽത്തട്ടുകളേയും ഇതോടൊപ്പം ചലിപ്പിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഫലകചലനത്തിന്‌ ആധാരം

Related Questions:

2024 ലെ ഏറ്റവും ചൂടേറിയ ദിനമായി കണക്കാക്കിയത് എന്ന് ?

താഴെ പറയുന്ന പ്രസ്താവനകളിൽ പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?   

  1. ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം   
  2. 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട്   
  3. പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു   
  4. അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്    

താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധാപൂർവം വായിക്കുക. ഇവയിൽ ഏതാണ് ശരി

  1. അവശിഷ്ട പാറകൾ മടക്കിക്കളയുന്നത് മൂലമാണ് മടക്ക് മലകൾ രൂപപ്പെടുന്നത്
  2. യുറലുകളും അപ്പലാച്ചിയൻസും പഴയ മടക്ക് പർവ്വതങ്ങളുടെ ഉദാഹരണങ്ങളാണ്
  3. ആൻഡിസും ഹിമാലയവും ഇളം മടക്ക് മലകളുടെ ഉദാഹരണങ്ങളാണ്
    ഏതു സമുദ്രത്തിൻ്റെ അടിത്തട്ട് ഉയർന്നു പൊങ്ങിയാണ് ഹിമാലയം രൂപം കൊണ്ടത് ?
    ബ്രെസിയ നിറച്ച അഗ്നിപർവ്വത പൈപ്പ് ഭൂമിയുടെ ഉപരിതലത്തിന് മുകളിലുള്ള ദീർഘകാല മണ്ണൊലിപ്പിന് ശേഷം തുറന്നുകാട്ടപ്പെടുന്നതിനെ ................. എന്ന് വിളിക്കുന്നു.