ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് രൂപം കൊണ്ട വർഷം ?
A1945
B1946
C1947
D1948
Answer:
A. 1945
Read Explanation:
- തെക്കുപടിഞ്ഞാറൻ ഏഷ്യയിലേയും വടക്കും വടക്കുകിഴക്കൻ ആഫ്രിക്കയിലേയും അറബ് രാജ്യങ്ങളുടെ മേഖലാ കൂട്ടായ്മയാണ് അറബ് ലീഗ് അഥവാ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് (ഔദ്യോഗിക നാമം).
- 1945 മാർച്ച് 22ൽ ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലാണ് ഈ സംഘടന സ്ഥാപിതമായത്.
- തുടക്കത്തിൽ ഈജിപ്ത്, ഇറാഖ്,ജോർദാൻ,ലെബനാൻ, സൗദി അറേബ്യ,സിറിയ എന്നീ ആറ് രാജ്യങ്ങളായിരുന്നു അംഗരാജ്യങ്ങൾ.
- ഇപ്പോൾ അറബ് ലീഗിൽ 22 അംഗ രാജ്യങ്ങൾ ഉണ്ട്.
അറബ് ലീഗിൻറെ മുഖ്യ ലക്ഷ്യങ്ങൾ ഇവയാണ്:
- അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുക
- അംഗരാജ്യങ്ങളുടെ പരസ്പരബന്ധം മെച്ചപ്പെടുത്തുക.
- അറബ് രാജ്യങ്ങളുടെ പ്രശനങ്ങളിലും താല്പര്യങ്ങളിലും സമവായം തേടുക