App Logo

No.1 PSC Learning App

1M+ Downloads
ലെവാന്റെർ എന്നാൽ :

Aതെക്കേ അമേരിക്കയിൽ വീശുന്ന ഉഷ്ണക്കാറ്റ്

Bആഫ്രിക്കയിൽ വീശുന്ന വരണ്ട കാറ്റ്

Cഇറ്റലിയിൽ വീശുന്ന തണുത്ത കാറ്റ്

Dസ്പെയിനിൽ അനുഭവപ്പെടുന്ന ശൈത്യക്കാറ്റ്

Answer:

D. സ്പെയിനിൽ അനുഭവപ്പെടുന്ന ശൈത്യക്കാറ്റ്

Read Explanation:

പ്രാദേശിക വാതങ്ങൾ

  • മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനുഭവപ്പെടുന്ന കാറ്റുകൾ

  • പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ കാരണം പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങൾ

ഫൊൻ (Foehn)

  • യൂറോപ്പിലെ ആൽപ്‌സ് പർവ്വതത്തിൻ്റെ വടക്കേ ചരുവിൽ വീശുന്ന ഉഷ്ണക്കാറ്റ് 

  • മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശികവാതം 

  • 'യൂറോപ്യൻ ചിനൂക്ക്' എന്നറിയപ്പെടുന്നത് 

ചിനുക്ക്

  • ശൈത്യത്തിൻ്റെ കാഠിന്യം കുറച്ച് കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ്.

  • മഞ്ഞുതീനി' (Snow eater) എന്ന് വിളിക്കപ്പെടുന്ന പ്രാദേശിക വാതം ചിനുക്ക്

ഹർമാട്ടൻ

  • ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ് 

  • 'ഡോക്‌ടർ' എന്ന് അറിയപ്പെടുന്ന പ്രാദേശിക വാതം / കാറ്റുകൾ


മിസ്ട്രൽ

  • ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം. 

  • ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം 

  • സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് 

  • റോൺ താഴ്വരയെ ചുറ്റി കടന്നുപോകുന്ന പ്രാദേശികവാതം

സിറോക്കോ

  • സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ് 

  • സിറോക്കോ ചൂടുള്ളതും വരണ്ടതും പൊടി നിറഞ്ഞതുമായ കാറ്റാണ്.

  • സഹാറയിലെ ഈ ചുവന്ന പൊടികാറ്റ് മെഡിറ്ററേനിയൻ കടൽ കടക്കുമ്പോൾ നീരാവി പൂരിതമാകുകയും ഇവ ഉണ്ടാകുന്ന മഴയെ രക്തമഴ എന്ന് വിളിക്കുന്നു.

  • ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് 




ബോറ

  •  അറ്റ്ലാന്റിക്കിൻ്റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ്  

ബ്ലിസാർഡ്

  • അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന ശൈത്യമേറിയ കാറ്റ് 

ലെവാന്റെർ

  • സ്പെയിനിൽ അനുഭവപ്പെടുന്ന ശൈത്യക്കാറ്റ് 

ബൈസ്

  • സ്വിറ്റ്സർലാൻ്റിൽ വീശുന്ന ശൈത്യവാതം 

യാമോ

  • ജപ്പാനിൽ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റ്


Related Questions:

10. താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

I. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് അഭിവഹനം.

II. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് താപചാലനം.

III. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് സംവഹനം.

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചക്രവാതത്തെ തിരിച്ചറിയുക :

  • ഏറ്റവും പ്രക്ഷുബ്‌ധമായ അന്തരീക്ഷ പ്രതിഭാസം.

  • മധ്യ-അക്ഷാംശ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാകുന്നത്.

  • ചോർപ്പിൻ്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം.

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :

  • ഉഷ്ണമേഖലയിലെ ആഗോളവാതം.

  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന കാറ്റുകൾ

  • നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന ഈ കാറ്റുകൾ വ്യാപാരത്തിനായി പായ്‌കപ്പലിൽ യാത്ര ചെയ്തിരുന്ന വ്യാപാരികൾക്ക് സഹായകമായിരുന്നു

The planetary winds that move between the equatorial lowlands and the subtropical highlands, is known as
'മൺസൂൺ' എന്ന വാക്ക് രൂപപ്പെട്ട 'മൗസിം' എന്ന പദത്തിന്റെ അർത്ഥം?