App Logo

No.1 PSC Learning App

1M+ Downloads
ലോക പ്രമേഹ ദിനം :

Aനവംബർ 14

Bഡിസംബർ 14

Cഓഗസ്റ്റ് 14

Dജൂലൈ 15

Answer:

A. നവംബർ 14

Read Explanation:

പ്രമേഹം രണ്ടു തരം :

  • ടൈപ്പ് 1
    • ഇൻസുലിനെ ഉൽപാദനത്തിൽ ഉണ്ടാകുന്ന തകരാറാണ് : ടൈപ്പ് 1 പ്രമേഹത്തിന്റെ കാരണം
    • ശ്വേതരക്താണുക്കൾ ആയ T ലിംഫോസൈറ്റുകൾ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതാണ് ഇതിനു കാരണം
    • ആവശ്യമായ അളവിൽ ഇൻസുലിൻ നൽകുക എന്നതാണ് ചികിത്സ
  • ടൈപ്പ് 2
    • ലക്ഷ്യ കോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തതാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള കാരണം
    • പൊണ്ണത്തടിയും, ജീൻ തകരാറും ഈ രോഗത്തിന് കാരണങ്ങൾ ആണ്
    • വ്യായാമവും, ആഹാരനിയന്ത്രണവും, ആവശ്യമെങ്കിൽ മരുന്നുകളുടെ ഉപയോഗവും മൂലം രോഗാവസ്ഥ നിയന്ത്രിക്കാം
  • വർദ്ധിച്ചു വരുന്ന പ്രമേഹരോഗത്തിന് എതിരെയുള്ള ബോധവൽക്കരണം ഉദ്ദേശിച്ചു കൊണ്ട് നവംബർ 14  ലോക പ്രമേഹ ദിനമായി ആചരികുന്നു.
  • നീല വൃത്തമാണ് (Blue circle) ഇതിന്റെ ലോഗോ

 


Related Questions:

വളർച്ചാഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻറെ ഉൽപ്പാദനം കുറഞ്ഞാലുണ്ടാകുന്ന അവസ്ഥയാണ് ............. ?
തയ്റോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?
കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലുക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഏതാണ് ?
അഗ്രമുകളത്തിൻറെ വളർച്ചക്കും ഫലരൂപീകരണത്തിനും സഹായിക്കുന്ന ഹോർമോൺ ഏത് ?
രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ് എത്രയാണ് ?