App Logo

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിന്റെ 2023 ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A26

B32

C36

D38

Answer:

D. 38

Read Explanation:

ലോക ബാങ്ക്

  • ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനം. 
  • അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD) എന്നാണ് ഒദ്യോഗികമായ പേര്.

  • യു.എസ്സിലെ ബ്രെട്ടൻവുഡ്സിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിലാണ് ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.
  • 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.
  • എന്നാൽ1946 ജൂണിലാണ് വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
  • ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം : ഫ്രാൻസ്

ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സ് (LPI)

  • ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ലോജിസ്റ്റിക്സിന്റെ കാര്യക്ഷമതയും വിതരണ ശൃംഖലയുടെ പ്രകടനവും വിലയിരുത്തുന്നതിനായി ലോക ബാങ്ക് വികസിപ്പിച്ച ഒരു സൂചിക .
  • രാജ്യങ്ങൾ വ്യാപാരവും ഗതാഗത ലോജിസ്റ്റിക്സും എത്രത്തോളം സുഗമമാക്കുന്നു എന്നതിന്റെ അളവ് ഇത് സൂചിപ്പിക്കുന്നു
  • LPI 1 മുതൽ 5 വരെയുള്ള ഒരു സ്കെയിൽ ഉപയോഗിക്കുന്നു,
  • 1 ഏറ്റവും കുറഞ്ഞ പ്രകടനത്തെയും 5 ഉയർന്ന പ്രകടനത്തെയും പ്രതിനിധീകരിക്കുന്നു.
  • ഉയർന്ന സ്കോർ, ഒരു രാജ്യത്തിന്റെ ലോജിസ്റ്റിക്സ് പ്രകടനം മികച്ചതാണ് എന്ന് സൂചിപ്പിക്കുന്നു 

 


Related Questions:

2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?
Which country observed its first ‘National Day for Truth and Reconciliation’?

താഴെ പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

  1. 1885 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു.
  2. 1907 - സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസിൻ്റെ പിളർപ്പ്
  3. 1934 - ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ്റ് ആയി.
  4. 1929 - ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ലാഹോർ സമ്മേളനം.
    2024 ൽ പുറത്തുവിട്ട യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യം എത്ര ?
    Which of the following statements is true regarding the lending rates of scheduled commercial banks (SCBs) in September 2024, in India?