Challenger App

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിന്റെ 2023 ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A26

B32

C36

D38

Answer:

D. 38

Read Explanation:

ലോക ബാങ്ക്

  • ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനം. 
  • അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD) എന്നാണ് ഒദ്യോഗികമായ പേര്.

  • യു.എസ്സിലെ ബ്രെട്ടൻവുഡ്സിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിലാണ് ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.
  • 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.
  • എന്നാൽ1946 ജൂണിലാണ് വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
  • ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം : ഫ്രാൻസ്

ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സ് (LPI)

  • ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ലോജിസ്റ്റിക്സിന്റെ കാര്യക്ഷമതയും വിതരണ ശൃംഖലയുടെ പ്രകടനവും വിലയിരുത്തുന്നതിനായി ലോക ബാങ്ക് വികസിപ്പിച്ച ഒരു സൂചിക .
  • രാജ്യങ്ങൾ വ്യാപാരവും ഗതാഗത ലോജിസ്റ്റിക്സും എത്രത്തോളം സുഗമമാക്കുന്നു എന്നതിന്റെ അളവ് ഇത് സൂചിപ്പിക്കുന്നു
  • LPI 1 മുതൽ 5 വരെയുള്ള ഒരു സ്കെയിൽ ഉപയോഗിക്കുന്നു,
  • 1 ഏറ്റവും കുറഞ്ഞ പ്രകടനത്തെയും 5 ഉയർന്ന പ്രകടനത്തെയും പ്രതിനിധീകരിക്കുന്നു.
  • ഉയർന്ന സ്കോർ, ഒരു രാജ്യത്തിന്റെ ലോജിസ്റ്റിക്സ് പ്രകടനം മികച്ചതാണ് എന്ന് സൂചിപ്പിക്കുന്നു 

 


Related Questions:

2024 ൽ മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ?
What is the name given to the celebrations marking 75 years of Indian Independence?
ഇന്ത്യയിലെ ആദ്യ ജി - 20 ഡിജിറ്റൽ ഇക്കണോമിക്സ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത് ?
ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?
2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ് ?