ലോക ബാങ്കിന്റെ ആസ്ഥാനം
Aജനീവ
Bവിയന്ന
Cറോം
Dവാഷിങ്ടൺ
Answer:
D. വാഷിങ്ടൺ
Read Explanation:
ലോകബാങ്ക്
- 1945 ഡിസംബർ 27-നാണ് ലോകബാങ്ക് സ്ഥാപിതമായത്.
- 1946-ൽ പ്രവർത്തനം തുടങ്ങി.
- ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം - ബ്രറ്റൺവുഡ് സമ്മേളനം (1944, യു.എസ്.എ)
- 'ബ്രറ്റൺവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ - ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും
- ലോകബാങ്കിന്റെ ആസ്ഥാനം - വാഷിങ്ടൺ ഡി.സി
- ലോകബാങ്കിൽ നിന്നും വായ്പയെടുത്ത ആദ്യ രാജ്യം - ഫ്രാൻസ്
- ലോകബാങ്കിന്റെ ആപ്തവാക്യം - 'ദാരിദ്ര്യരഹിതമായ ഒരു ലോകത്തിനുവേണ്ടി'
ലോക ബാങ്കിൻറെ ഏജൻസികൾ:
- അന്താരാഷ്ട്ര പുനർനിർമാണ വികസന ബാങ്ക്
- അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ
- അന്താരാഷ്ട്ര വികസന സമിതി
- ബഹുകക്ഷി നിക്ഷേപസുരക്ഷാസമിതി
- നിക്ഷേപ തർക്കപരിഹാരത്തിനുള്ള അന്താരാഷ്ട്ര കേന്ദ്രം
ഭരണസമിതി
- അമേരിക്കൻ പ്രസിഡന്റാണ് ലോക ബാങ്ക് പ്രസിഡന്റിനെ നിർദേശിക്കുന്നത്.
- അഞ്ചുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി.
- ലോകബാങ്കിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ള അമേരിക്കയിൽനിന്നുള്ള പൗരനായിരിക്കും എപ്പോഴും ബാങ്കിന്റെ പ്രസിഡന്റ്.
ലോക വികസന റിപ്പോർട്ട്
- ലോകബാങ്ക് എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന വാർഷിക വിശകലന റിപ്പോർട്ടാണ് ലോകവികസന റിപ്പോർട്ട്.
- ലോകത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക അവസ്ഥകളെപ്പറ്റി ഈ റിപ്പോർട്ട് വിശദമായി ചർച്ചചെയ്യുന്നു.