App Logo

No.1 PSC Learning App

1M+ Downloads
ലോക വ്യാപാര സംഘടനയിൽ ഇന്ത്യ അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

Aഒമ്പതാം പഞ്ചവത്സര പദ്ധതി

Bപത്താം പഞ്ചവത്സര പദ്ധതി

Cഅഞ്ചാം പഞ്ചവത്സര പദ്ധതി

Dഎട്ടാം പഞ്ചവത്സര പദ്ധതി

Answer:

D. എട്ടാം പഞ്ചവത്സര പദ്ധതി

Read Explanation:

ലോക വ്യാപാര സംഘടന(WTO)

  • രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.
  • 1948 ജനുവരി 1-ന് രൂപവത്കരിച്ച GATT (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രെഡ് ) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്
  • 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്.
  • 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.
  •  ജനീവയാണ് ഇതിന്റെ ആസ്ഥാനം.

  • 1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്
  • ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.

WTOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

  • രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക 
  • രാജ്യാന്തര വ്യാപാര കരാറുകളുടെ നടപ്പാക്കലിലും, പ്രവർത്തനത്തിലും മേൽനോട്ടം വഹിക്കുക.
  • രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു വേദി ആയി മാറുക.

 


Related Questions:

The removal of poverty and achievement of self reliance was the main objective of which five year plan?
Which of the following Five Year Plans was focused on overall development of the people?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.

2.മലയാളി ആയ ഡോക്ടർ വർഗീസ് കുര്യൻ ആണ് ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?
Which Five-year plan oversaw the beginning of economic liberalization?