App Logo

No.1 PSC Learning App

1M+ Downloads
ലോക ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന നോർമൻ ബോർലോഗിന് നോബൽ സമ്മാനം ലഭിച്ച വർഷം ?

A1944

B1970

C1974

D1977

Answer:

B. 1970

Read Explanation:

  • ഒരു അമേരിക്കൻ കാർഷികശാസ്ത്രജ്ഞനായിരുന്നു നോർമൻ ബോർലോഗ്
  • നോർമൻ ബോർലോഗിന്റെ നേതൃത്വത്തത്തിൽ നടന്ന ഹരിതവിപ്ലവം, ലോകത്തെങ്ങും കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയെന്ന പ്രക്രിയക്കു കാരണമായിരുന്നു.
  • ഇതിനാൽ അദ്ദേഹത്തെ 'ഹരിത വിപ്ലവത്തിൻറെ പിതാവ്' എന്ന് വിളിക്കുന്നു.
  • "ബോർലോഗിന്റെ കാർഷികരീതി അനുവർത്തിച്ചതുവഴി ഏകദേശം നൂറുകോടിയോളം മരണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ട്"എന്ന് വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷന്റെ ഉദ്യോഗസ്ഥനായ ജാൻ ഡഗ്ലസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
  • ആയതിനാൽ ഭക്ഷ്യധാന്യത്തിന്റെ ലഭ്യതയിൽക്കൂടി ലോകസമാധാനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 1970-ൽ ബോർലോഗിന് സമാധാനത്തിനുള്ള നോബെൽ പുരസ്കാരം ലഭിച്ചു.

NB:ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് എംഎസ് സ്വാമിനാഥനാണ്


Related Questions:

ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫീൽഡ് മെഡലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്ന് ഫീൽഡ് മെഡൽ അറിയപ്പെടുന്നു.
  2. ഫീൽഡ് മെഡൽ നേടുന്ന മൂന്നാമത്തെ വനിതയാണ് മറീന വിസോവ്സ്ക.
  3. ഫീൽഡ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് മഞ്ജുൾ ഭാർഗവ.
  4. ജെയിംസ് മെയ്‌നാർഡൻ, ജൂൺ ഹു, ഹ്യൂഗോ ഡുമനിൽ-കോപിൻ, മറീന വിസോവ്സ്ക എന്നിവർക്ക് 2022-ലെ ഫീൽഡ് മെഡൽ ലഭിച്ചു.
    "ഓസ്കാർ' എന്നറിയപ്പെടുന്ന പുരസ്കാരത്തിന്റെ ഔദ്യാഗിക നാമം
    വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ച്ചറിങ് എൻജിനീയറിങ് നൽകുന്ന പ്രൊഫ. ഫ്രഡറിക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?

    2021-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം എന്തിനാണ് ലഭിച്ചത്?

    1. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് - സി എന്ന മാരക രോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതിന്
    2. ചൂടും, സ്പർശനവും, വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീ വ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്
    3. മനുഷ്യ ജീനോം പ്രോജക്ട് കണ്ടെത്തിയതിന്
    4. ജീനുകളെ കൃത്രിമപരമായി നിർമ്മിച്ചതിന്
      പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?