App Logo

No.1 PSC Learning App

1M+ Downloads
ലോകത്താദ്യമായി അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന ഏതാണ് ?

Aഇൻറ്റർനാഷണൽ ലേബർ യൂണിയൻ

Bഇൻറ്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ

Cവർക്കേഴ്സ് അസോസിയേഷൻ

Dസോഷ്യൽ ഡെമോക്രാറ്റിക്‌ വർക്കേഴ്സ് പാർട്ടി

Answer:

B. ഇൻറ്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ

Read Explanation:

ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ ( IWA)

  • ലോകത്ത് ആദ്യമായി അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന
  • ഒന്നാം ഇൻറർനാഷണൽ എന്നും ഇത് അറിയപ്പെടുന്നു.
  • കാൾ  മാക്സും ,ഏംഗൽസും ആയിരുന്നു ഈ സംഘടനയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ
  • പല ഇടതുപക്ഷ സോഷ്യലിസ്റ്റ് , കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഗ്രൂപ്പുകൾ ചേർന്ന് രൂപപ്പെടുത്തിയ, ട്രേഡ് യൂണിയൻ സംഘടനകളുടെ കൂട്ടമായിരുന്നു ഇത്.
  • 1864 ൽ ലണ്ടനിലെ സെന്റ് മാർട്ടിനസ് ഹാളിൽ നടന്ന ഒരു യോഗത്തിലാണ് ഇത് സ്ഥാപിതമായത്.
  • 1866 ൽ ജനീവയിൽ സംഘടനയുടെ ആദ്യ സമ്മേളനം നടന്നു. 
  • 1872ൽ ഘടകകക്ഷികൾ  തമ്മിലുള്ള സംഘട്ടനങ്ങളിൽ സംഘടന വിഭജിക്കപ്പെട്ടു.
  • 1876 ​​ൽ സംഘടന പിരിച്ചുവിട്ടു.
  • 1889 ൽ രണ്ടാം ഇന്റർനാഷണൽ എന്ന പേരിൽ പുനസംഘടിപ്പിക്കപ്പെട്ടു.

Related Questions:

താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :
Organization of African Unity intended to
Aung-San-Sukiyi is the leader of:
രണ്ടാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?
ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ രൂപീകൃതമായ സ്ഥലം ഏതാണ് ?