Challenger App

No.1 PSC Learning App

1M+ Downloads
'ലോകത്തിന്റെ ധാന്യകലവറ' എന്ന് വിശേഷിപ്പിക്കുന്ന പ്രിയറി പുൽമേടുകൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?

Aവടക്കേ അമേരിക്ക

Bതെക്കേ അമേരിക്ക

Cയൂറോപ്പ്

Dആസ്‌ട്രേലിയ

Answer:

A. വടക്കേ അമേരിക്ക

Read Explanation:

പ്രയറി പുൽമേടുകൾ

  • വടക്കേ അമേരിക്കയിലെ ഒരു മിതോഷ്ണ പുൽമേടാണ് പ്രിയറി പുൽമേടുകൾ.

  • ഈ പുൽമേടുകളെ ലോകത്തിന്റെ ധാന്യകലവറ എന്ന് വിശേഷിപ്പിക്കുന്നു.

  • അമേരിക്കയിലും, കാനഡയിലുമായി വ്യാപിച്ചിരിക്കുന്ന ഈ വിശാല പുൽമേടിലെ ഏകദേശം രണ്ട്‌ ദശലക്ഷം ഏക്കർ ഭൂമിയിൽ ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ ധാന്യകൃഷി ചെയ്തുവരുന്നു.

  • ഗോതമ്പാണ് പ്രധാന വിള.

  • മിതമായ താപനിലയും, മഴലഭ്യതയും, ഫലഭൂയിഷ്ഠമായ മണ്ണും ഈ പ്രദേശത്തെ ഗോതമ്പുകൃഷിയ്ക്ക് ഏറെ അനുയോജ്യമാക്കുന്നു.

  • വൻതോതിലുള്ള ഗോതമ്പുൽപാദനമാണ് പ്രയറി പുൽമേടുകളെ ലോകത്തിന്റെ ധാന്യകലവറ എന്ന വിശേഷണത്തിന് അർഹമാക്കിയത്.


Related Questions:

അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഓക്ക്, സിഖോയ തുടങ്ങിയ വൃക്ഷങ്ങൾ കാണപ്പെടുന്ന കാലാവസ്ഥാമേഖലയേത് ?

ചുവടെ നല്കിയിരിക്കുന്നവയിൽ ടൺഡ്രാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക, കാനഡ, ഗ്രീൻലാന്റ്, യൂറോപ്പിലെയും, ഏഷ്യയിലെയും ആർട്ടിക് സമുദ്രതീരങ്ങൾ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചിരിക്കുന്ന അതിശൈത്യമേഖലയാണ് ടൺഡ്രാമേഖല.
  2. ടൺഡ്രാമേഖലയിലെ ശൈത്യകാലതാപനില -25°C മുതൽ -40°C വരെയാണ്.
  3. ടൺഡ്രാമേഖലയിൽ മുഖ്യമായും മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും വർഷണം
    കാലാവസ്ഥാ സംബന്ധമായ പ്രതിഭാസങ്ങൾ മൂലം തങ്ങളുടെ വാസസ്ഥലവും ജീവനോപാധികളും ഉപേക്ഷിക്കേണ്ടി വരുന്നവരെ വിളിക്കുന്ന പേരെന്ത്‌?

    ചുവടെ കൊടുത്തരിക്കുന്നവയിൽ സാവന്നമേഖലയിലെ കൃഷിരീതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. വളക്കൂറുള്ള മണ്ണാണ് സാവന്നാമേഖലയിൽ കാണപ്പെടുന്നത്.
    2. ജലം അധികം ആവശ്യമില്ലാത്ത കൃഷിരീതിയെ (Dry Farming) അവലംബിക്കുന്നു.
    3. യൂറോപ്യൻ കോളനികളായിരുന്ന രാജ്യങ്ങളിലെ സാവന്നാപ്രദേശങ്ങളിൽ വിപുലമായ രീതിയിൽ നാണ്യവിളകൾ കൃഷി ചെയ്യുന്നു.