ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്ക് പുറത്തിറക്കിയ കമ്പനി ഏതാണ് ?
Aഇന്റൽ
BIBM
Cഒറാക്കിൽ
Dകൊളോസസ്
Answer:
B. IBM
Read Explanation:
ഹാർഡ് ഡിസ്ക്
- പൊടികടക്കാത്ത പെട്ടിക്കുള്ളിൽ ഉള്ളടക്കം ചെയ്തിട്ടുള്ള കാന്തിക പദാർത്ഥം പൂശിയ ലോഹ തകിടുകളാണിവ.
- 1956-ൽ ഐ.ബി.എം ആണ് ഹാർഡ് ഡിസ്ക് പുറത്തിറങ്ങിയത്.
- 1960 മുതൽ ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
- ഇവയ്ക്ക് വളരെ ഉയർന്ന സംഭരണശേഷിയും ഉയർന്ന ഡാറ്റാ വിനിമയ നിരക്കും കുറഞ്ഞ സമീപന സമയവും ആണുള്ളത്.
- ഒരു ദണ്ഡിൽ ഘടിപ്പിക്കപ്പെട്ട ഒന്നോ അതിൽ കൂടുതലുള്ള ഡിസ്ക് രൂപത്തിലുള്ള പ്ലേറ്ററുകൾ അഥവാ താലങ്ങൾ ആണ് ഹാർഡ് ഡിസ്ക്കിൽ ഉള്ളത്.
- റീഡ്-റൈറ്റ് ഹെഡുകൾ (read-write heads) എന്നറിയപ്പെടുന്ന ഭാഗമാണ് പ്ലേറ്ററുകളിൽ നിന്ന് വിവരങ്ങൾ വായിക്കുകയും അതിലേക്ക് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്.