ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം:
Aഇന്ത്യ
Bശ്രീലങ്ക
Cചൈന
Dകാനഡ
Answer:
D. കാനഡ
Read Explanation:
- ലോകത്ത് ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം കാനഡയാണ്.
- കനേഡിയൻ പ്രവിശ്യകളായ ന്യൂ ബ്രൺസ്‌വിക്കിനും നോവ സ്കോട്ടിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ബേ ഓഫ് ഫണ്ടിയിലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത്
- ഈ പ്രദേശത്തെ വേലിയേറ്റങ്ങൾ 16 മീറ്റർ (52 അടി) വരെ ഉയരാറുണ്ട്
- ഇന്ത്യയിലെ ഏറ്റവും ഉയർന്ന വേലിയേറ്റം ഗുജറാത്തിലെ ഓഖയിലാണ് രേഖപ്പെടുത്തിയിട്ടുളത്
വേലികൾ
- ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രജലനിരപ്പിന് ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും ആണ് വേലികൾ.
- സമുദ്രജല വിതാനത്തിൻ്റെ ഉയർച്ചയെ വേലിയേറ്റം എന്നും, സമുദ്ര ജലവിതാനം താഴുന്നതിന് വേലിയിറക്കം എന്നും പറയുന്നു.
- ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണബലവും ഭൂമിയുടെ ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലവും വേലികൾക്ക് കാരണമാകുന്നു.
വേലികൾ കൊണ്ട് ഉണ്ടാവുന്ന ഉപയോഗങ്ങൾ :
- തുറമുഖങ്ങളിലും സമുദ്രതീരങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള
മാലിന്യങ്ങൾ സമുദ്രത്തിന്റെ ഉൾഭാഗങ്ങളിലേക്ക് നീക്കം ചെയ്യപ്പെടുന്നു. - ശക്തമായ വേലികളുടെ ഫലമായി നദീമുഖങ്ങളിൽ ഡെൽറ്റകൾ രൂപം
കൊള്ളുന്നത് തടസ്സപ്പെടുന്നു. - വേലിയേറ്റസമയങ്ങളിൽ ഉപ്പളങ്ങളിൽ കടൽവെള്ളം കയറ്റാൻ കഴിയുന്നു.
- മീൻപിടിത്തത്തിനായി കടലിലേക്ക് കട്ടമരങ്ങളിൽ പോകുന്നതിനും
വരുന്നതിനും. - വേലിയേറ്റശക്തിയിൽനിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.
- ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കപ്പലുകൾ അടുപ്പിക്കുന്നത് വേലിയേറ്റ സന്ദർഭങ്ങളിലാണ്.