App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ആർമി വനിത ഓഫീസർ ആരാണ് ?

Aഗുഞ്ചൻ സക്‌സേന

Bരാജശ്രീ രാമസേതു

Cമാധുരി കനിത്കർ

Dശിവ ചൗഹാൻ

Answer:

D. ശിവ ചൗഹാൻ

Read Explanation:

  • സിയാച്ചിൻ മലനിരകളിലെ കുമാർ പോസ്റ്റ് ഏകദേശം 15,632 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
  • കഠിനമായ തണുപ്പും പ്രതികൂലസാഹചര്യങ്ങളുമുള്ള സിയാച്ചിനിൽ ജോലി ചെയ്യുന്നത് വളരെയധികം വെല്ലുവിളിയുള്ള ജോലിയാണ്.
  • 1984 മുതൽ പലഘട്ടങ്ങളിലും പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായ ഇവിടേക്ക്, മൂന്ന് മാസത്തെ കഠിനപരിശീലനങ്ങൾക്കൊടുവിലാണ് ജോലിക്ക് ക്യാപ്റ്റൻ ശിവ ചൗഹാൻ നിയോഗിക്കപ്പെടുന്നത്.
  • നേരത്തെ, 9,000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പുകളിലേക്ക് വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ആദ്യമായാണ് കുമാർ പോസ്റ്റിലേക്ക് ഒരു വനിതയെത്തുന്നത്.
  • സിയാച്ചിനിലെ ഫയർ ആൻഡ് ഫ്യൂറി കോറിലെ ഉദ്യോഗസ്ഥയാണ് ശിവ ചൗഹാൻ.

Related Questions:

ഇന്ത്യൻ സൈന്യവും വിവിധ ദുരന്ത നിവാരണ ഏജൻസികളും തമ്മിലുള്ള ദുരന്തമുഖത്തെ ഏകോപനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന Humanitarian Assistance and Disaster Relief (HADR) പരിപാടിയായ "സംയുക്ത വിമോചനം-2024" ന് വേദിയായ സംസ്ഥാനം ?
ഇന്ത്യയുടെ ഹ്രസ്വദൂര ' Surfact-to-Surface ' മിസൈൽ ഏതാണ് ?
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിൻ്റെ കാലാവധി എത്ര ?
Mobile Integrated Network Terminal (MINT), under Atmanirbhar Bharat Abhiyan is associated with which following organization?
Which is the annual bilateral exercise designed to strengthen the Partnership between India and Mangolian Armed Force?