ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലസ്ഥാനം എവിടെയാണ് ?
Aവാഷിങ്ടൺ
Bജനീവ
Cപാരീസ്
Dയാൾട്ട
Answer:
A. വാഷിങ്ടൺ
Read Explanation:
ലോക ബാങ്ക്
- ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനം.
- അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD) എന്നാണ് ഒദ്യോഗികമായ പേര്.
- യു.എസ്സിലെ ബ്രെട്ടൻവുഡ്സിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിലാണ് ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.
- 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.
- എന്നാൽ1946 ജൂണിലാണ് വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
- ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം : ഫ്രാൻസ്
ഐ എം എഫ് (International Monetary Fund)
- രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനം.
- 190 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1944-ൽ രൂപീകൃതമായി
- 1945 ഡിസംബർ 27ന് പ്രവർത്തനം ആരംഭിച്ചു.
- 1945 ഡിസംബർ 27ന് തന്നെ പ്രവർത്തനം ആരംഭിച്ച ലോകബാങ്കും,IMFഉം 'ബ്രറ്റൺ വുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്നു
- വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം