ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക ?
Aഉണ്മ
Bതേർത്തടം
Cവന്നില്ല
Dഅയാൾ
Answer:
C. വന്നില്ല
Read Explanation:
- രണ്ടു വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അതിലൊരു വര്‍ണ്ണം ഇല്ലാതാകുന്നത് ലോപസന്ധി.
- വന്നില്ല = വന്ന് + ഇല്ല =വന്നില്ല(ഒന്നാം പദത്തിലെ അവസാന അക്ഷരം സംവൃത ‘ഉ’കാരമാണ് ,അതു ലോപിച്ചിരിക്കുന്നതിനാല്‍ ലോപസന്ധി.
- Eg:
രണ്ട് + അടി = രണ്ടടി
കണ്ടു + ഇല്ല = കണ്ടില്ല
അല്ല + എങ്കില്‍ = അല്ലെങ്കില്‍
പോകുന്നു + ഇല്ല = പോകുന്നില്ല
കറുത്ത + അമ്മ = കറുത്തമ്മ
തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്
കാണുന്നു + ഇല്ല = കാണുന്നില്ല
ചൂട് + ഉണ്ട് = ചൂടുണ്ട്
ചെയ്യുന്നു + ഇല്ല = ചെയ്യുന്നില്ല
പറഞ്ഞു + ഇല്ല = പറഞ്ഞില്ല
കയ്പ് + ഉണ്ട് = കയ്പ്പുണ്ട്
ഒരു + ഇടി = ഒരിടി
അല്ല + എന്ന് = അല്ലെന്ന്
ആയി + എന്ന് = ആയെന്ന്