Challenger App

No.1 PSC Learning App

1M+ Downloads
ലോഹസങ്കരങ്ങളുടെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

Aമികച്ച ബലം

Bലോഹ നാശനത്തെ ചെറുക്കാനുള്ള കഴിവ്

Cകുറഞ്ഞ ഉരുകൽ നില

Dമെച്ചപ്പെട്ട സവിശേഷതകൾ

Answer:

C. കുറഞ്ഞ ഉരുകൽ നില

Read Explanation:

  • രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖരലായനികളാണ് ലോഹസങ്കരങ്ങൾ.

  • ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും ലോഹ നാശനത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.

  • 90 ശതമാനത്തിലധികം ലോഹങ്ങളും ലോഹ സങ്കരങ്ങളായാണ് ഉപയോഗിക്കപ്പെടുന്നത്.

  • മെച്ചപ്പെട്ട സവിശേഷതകളുള്ള വലിയൊരു വിഭാഗം നിർമാണ സാമഗ്രികളെ ലോഹസങ്കരങ്ങൾ പ്രതിനിധാനം ചെയ്യുന്നു.

  • സ്വർണത്തിന്റെയും കോപ്പറിന്റെയും ലോഹസങ്കരമാണ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്.

  • ചില ലോഹസങ്കരങ്ങളിൽ (ഉദാ: സ്റ്റെയിൻലെസ് സ്റ്റീൽ) വളരെ ചെറിയ അളവിൽ കാർബൺ, സിലിക്കൺ പോലുള്ള അലോഹ മൂലകങ്ങൾ ചേർക്കാറുണ്ട്.


Related Questions:

ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ച് അയണാക്കി മാറ്റുന്നത് ഏത് അയിരിനെയാണ്?
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
കോപ്പർ, സ്വർണം മുതലായ ലോഹങ്ങൾ നേർത്ത കമ്പികളാക്കി ഉപയോഗിക്കുന്നതിന് കാരണം അവയുടെ ഏത് സവിശേഷതയാണ്?
വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?
താഴെ പറയുന്നതിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമായ ലോഹം ഏതാണ് ?