App Logo

No.1 PSC Learning App

1M+ Downloads
ലോഹസ്വഭാവവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ് ---.

Aഉൽക്കൃഷ്ട വാതകങ്ങൾ

Bഹാലൊജനുകൾ

Cഉപലോഹങ്ങൾ

Dഅലോഹങ്ങൾ

Answer:

C. ഉപലോഹങ്ങൾ

Read Explanation:

പ്രധാന ഗ്രൂപ്പ് മൂലകങ്ങൾ (Main group elements)

  • ഗ്രൂപ്പ് 1-ലേയും, ഗ്രൂപ്പ് 2-ലേയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലേയും മൂലകങ്ങൾ, പ്രധാനഗ്രൂപ്പ് മൂലകങ്ങൾ (Main group elements) എന്നറിയപ്പെടുന്നു.

  • ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള മൂലകങ്ങൾ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു.

  • ഉപലോഹങ്ങളും (Metalloids) ഈ ഗ്രൂപ്പുകളിൽ കാണപ്പെടുന്നു.

  • ഒരേ പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകും തോറും, പ്രധാന ഗ്രൂപ്പ് മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ നേടുന്നതു വരെ, ഓരോ ഇലക്ട്രോൺ വീതം കൂടി വരുന്നു.

ഉപലോഹങ്ങൾ (Metalloids)

  • ലോഹസ്വഭാവവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

  • ഉദാ: സിലിക്കൺ (Si), ജർമേനിയം (Ge), ആഴ്സനിക് (As), ആന്റിമണി (Sb) തുടങ്ങിയവ.


Related Questions:

അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.
ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ ഏറ്റവും പുറത്തെ ഷെല്ലിലേക്കുള്ള ദൂരമാണ് :
1-ഉം 2-ഉം ഗ്രൂപ്പുകളിലെ മൂലകങ്ങളുടെ, ഗ്രൂപ്പ് നമ്പർ ----.
1, 2 ഗ്രൂപ്പുകളിലെ മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് :
മൂലകങ്ങളെ ആദ്യമായി വർഗീകരിച്ചത് ആരാണ്?