വനിതാ മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള സ്വയം തൊഴിൽ പദ്ധതി ?
Aകുടുംബശ്രീ
Bതീരമൈത്രി
Cസാഫ്
Dവി മിഷൻ
Answer:
B. തീരമൈത്രി
Read Explanation:
തീരമൈത്രി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ) സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് തീരമൈത്രി
മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനവുമാണ് ലക്ഷ്യം
2010ൽ മത്സ്യത്തൊഴിലാളി വനിതകൾക്ക് ജീവനോപാധി പദ്ധതിയെന്ന നിലയിലാണ് തീരമൈത്രി ആവിഷ്‌കരിച്ചത്.
മത്സ്യത്തൊഴിലാളി വനിത പ്രവർത്തകഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭം ആരംഭിക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാുമുള്ള സാമ്പത്തിക സാങ്കേതിക പരിപാലന സഹായങ്ങൾ പദ്ധതി മുഖേന നൽകിവരുന്നു.