വളർച്ച:

ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന് പറയുന്നത്.
വളർച്ചയുടെ സവിശേഷതകൾ:
- വളർച്ച സഞ്ചിത സ്വഭാവം കാണിക്കുന്നു.
- വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.
- വളർച്ച ഒരു അനുസ്യൂത പ്രക്രിയയല്ല; പരി പക്വതത്തോടെ അത് അവസാനിക്കുന്നു.
- വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
- വളർച്ചയിൽ പ്രകടമായ വ്യക്തി വ്യത്യാസം കാണിക്കുന്നു.
- വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
- വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയല്ല.
- ജീവിത കാലത്തിന്റെ ആദ്യ വർഷങ്ങളിൽ, വളർച്ചയുടെ വേഗം കൂടുതലായിരിക്കും.