Challenger App

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?

Aകൂടുന്നു

Bകുറയുന്നു

Cവ്യത്യാസപ്പെടുന്നില്ല

Dഇതൊന്നുമല്ല

Answer:

C. വ്യത്യാസപ്പെടുന്നില്ല

Read Explanation:

ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (Acceleration due to Gravity):

  • ഗുരുത്വാകർഷണ ബലം മൂലം ഒരു വസ്തു നേടുന്ന ത്വരണത്തെയാണ് ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) എന്ന് പറയുന്നത്. 
  • സമുദ്രനിരപ്പിൽ ഭൂമിയുടെ ഉപരിതലത്തിൽ g യുടെ സ്റ്റാൻഡേർഡ് മൂല്യം 9.8 m/s2 ആണ്. 
  • ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) യുടെ സൂത്രവാക്യം, 

g = GM/ r2  

  • G = യൂണിവേഴ്സൽ ഗ്രാവിറ്റേഷൻ കോൺസ്റ്റന്റ് (6.67×10-11 Nm2/kg2)
  • M = ഭൂമിയുടെ പിണ്ഡം
  • r = ഭൂമിയുടെ ആരം


           വസ്തുവിന്റെ മാസ്, ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തെ സ്വാധീനിക്കുന്നില്ല. അതിനാൽ, വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് മാറ്റം ഒന്നും തന്നെ സംഭവിക്കുന്നില്ല. 

  • ഒരു വസ്തുവിനുമേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴാണ്.
  • ഭൂമി ഒരു ഒത്ത ഗോളമല്ല, അതിനാൽ അതിൻ്റെ ഉപരിതലത്തിൽ എല്ലായിടത്തും ആരം ഒരുപോലെയല്ല. ധ്രുവങ്ങളിൽ ആരം ഏറ്റവും കുറവും, ഭൂമധ്യരേഖയിൽ പരമാവധിയുമാണ്.
  • ഗുരുത്വാകർഷണം മൂലമുള്ള ത്വരണം ധ്രുവങ്ങളിൽ പരമാവധി ആയിരിക്കും, കാരണം ഭൂമിയുടെ ഉപരിതലവും, കേന്ദ്രവും തമ്മിലുള്ള ദൂരം എറ്റവൂം കുറവ് ധ്രുവങ്ങളിലാണ്.
  • ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്.



Related Questions:

ഗ്രാവിറ്റി മൂലമുള്ള ത്വരണം കണ്ടെത്തിയത് ആര്?
ഒരു വസ്തുവിന്റെ ജഢത്വാഘൂർണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?
ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ 'ഹിഗ്‌സ്‌ബോസോൺ' കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ്. ആരാണദ്ദേഹം?
ഭൂമിയിൽ 60 Kg മാസ്സുള്ള ഒരാളുടെ ഭാരം ചന്ദ്രനിൽ എത്ര?
കെപ്ളറുടെ മൂന്നാം നിയമം (സമയപരിധി നിയമം) പ്രസ്താവിക്കുന്നത്?