App Logo

No.1 PSC Learning App

1M+ Downloads
വസ്ത്രധാരണാവകാശത്തിനുവേണ്ടി തെക്കൻ തിരുവിതാംകൂറിലെ സ്ത്രീകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ നടത്തിവന്ന സമരമാണ് -----

Aമേൽമുണ്ട് സമരം

Bഗുരുവായൂർ സത്യഗ്രഹം

Cവൈക്കം സത്യഗ്രഹം

Dഅയ്യങ്കാളി സത്യഗ്രഹം

Answer:

A. മേൽമുണ്ട് സമരം

Read Explanation:

വസ്ത്രധാരണാവകാശത്തിനുവേണ്ടി തെക്കൻ തിരുവിതാംകൂറിലെ സ്ത്രീകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ നടത്തിവന്ന സമരമാണ് മേൽമുണ്ട് സമരം. ദീർഘകാലത്തെ സമരത്തിനുശേഷം ജാതി-മത വ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം നൽകിക്കൊണ്ട് തിരുവിതാംകൂർ സർക്കാർ വിളംബരം പ്രസിദ്ധപ്പെടുത്തി. എങ്കിലും ജാത്യാചാരത്തിന്റെ പേരിൽ പിന്നീടും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പലർക്കും കഴിഞ്ഞിരുന്നില്ല.


Related Questions:

--------പലപ്പോഴും അവസരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസംരക്ഷണം, രാഷ്ട്രീയ അധികാരം എന്നിവയിലേക്കുള്ള പ്രാപ്യതയിലെ അസമത്വത്തിലേക്ക് നയിക്കുന്നു.
ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഭാഷാപ്രശ്നം പരിഹരിക്കുക, കൊഴിഞ്ഞുപോക്ക് തടയുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗോത്രഭാഷയിലും മലയാളത്തിലും പരിജ്ഞാനമുള്ള യോഗ്യരായ ഗോത്രവിഭാഗക്കാരെ പ്രൈമറി സ്കൂളുകളിൽ അധ്യാപകരായി നിയമിക്കുന്ന കേരള സർക്കാർ പദ്ധതി
ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഉറപ്പാക്കുന്ന പദ്ധതി
താഴെ പറയുന്നവയിൽ കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂർണ്ണ പാർപ്പിട പദ്ധതി ഏത് ?
“മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?