പബ്ലിക് സർവീസ് വാഹനങ്ങൾ
വാടകയോ പ്രതിഫലമോ വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന അല്ലെങ്കിൽ അതിന് അനുയോജ്യമാക്കിയ ഏതൊരു മോട്ടോർ വാഹനവും പബ്ലിക് സർവീസ് വാഹനങ്ങളിൽ ഉൾപ്പെടും
മാക്സി കാബ് , മോട്ടോർ കാബ് , കോൺട്രാക്ട് ക്യാരേജ് , സ്റ്റേജ് ക്യാരേജ് എന്നിവ ഇവയ്ക്കു ഉദാഹരണങ്ങളാണ്
കോൺട്രാക്ട് ക്യാരേജ്
വാടകയ്ക്കോ പ്രതിഫലത്തിനോ വേണ്ടി യാത്രക്കാരെ കൊണ്ടു പോകുന്ന വാഹനങ്ങൾ
മോട്ടോർ കാബ്
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം
മാക്സി കാബ്
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം
സ്റ്റേജ് ക്യാരേജ്
മുഴുവൻ യാത്രയിലേക്കോ യാത്രയുടെ ഘട്ടങ്ങളിലോ വേണ്ട പ്രതിഫലം പ്രത്യേകം ഓരോ യാത്രക്കാരുടെ കയ്യിൽ നിന്നും വാങ്ങിയോ അല്ലെങ്കിൽ വാടകയ്ക്ക് ഡ്രൈവർ ഒഴികെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ ആയി ഉപയോഗിക്കുന്ന വാഹനം