App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?

Aധ്രുവീയ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക്

Bഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക്

Cഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്

Dഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്

Answer:

C. ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്

Read Explanation:

• ധ്രുവീയ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - ധ്രുവീയ പൂർവവാതങ്ങൾ അഥവാ പൂർവവാതങ്ങൾ എന്നറിയപ്പെടുന്നു . • ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - പശ്ചിമവാതങ്ങൾ എന്നറിയപ്പെടുന്നു. • ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നു.


Related Questions:

വടക്കൻ ഇറ്റലിയിലും അറ്റ്ലാൻറ്റികിന്റെ കിഴക്കൻ തീരങ്ങളിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് ?
ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?
ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------
ഭൂമധ്യ രേഖയുടെ 20°-30° അക്ഷാംശങ്ങൾക്കിടയിൽ 40,000 അടി ഉയരത്തിൽ വീശുന്ന കാറ്റുകൾ ഏതു ?
കാറ്റിനെക്കുറിച്ചുള്ള പഠനം ?