Note:
- ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് പോഷണം (Nutrition).
- ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം (Digestion).
- ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയയാണ് ആഗിരണം (Absorption).
- ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണ് സ്വാംശീകരണം (Assimilation).
പെരിസ്റ്റാൾസിസ്:
ആഹാരം വായിൽ നിന്ന് അന്നനാളം വഴി ആമാശയത്തിൽ എത്തുന്നു. ഇതിനു സഹായിക്കുന്നത് അന്നനാളത്തിന്റെ തരംഗ രൂപത്തിലുള്ള ചലനമാണ്. ഇതിനെ പെരിസ്റ്റാൾസിസ് എന്ന് പറയുന്നു.