App Logo

No.1 PSC Learning App

1M+ Downloads
വായിൽവെച്ചുള്ള ദഹനത്തിന് സഹായിക്കുന്ന ഉമിനീരിലെ ഘടകം?

Aസലൈവറി അമിലേസ്

Bഹൈഡ്രോക്ലോറിക് ആസിഡ്

Cലൈസോസൈം

Dഇവയൊന്നുമല്ല

Answer:

A. സലൈവറി അമിലേസ്

Read Explanation:

ഉമിനീരും ദഹനവും

  • ഉമിനീർ ഉത്പാദിപ്പിക്കുന്നത് ഉമിനീർ ഗ്രന്ഥികളാണ്
  • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്.
    1)പരോട്ടിഡ്
    2) സബ് മാക്സിലറി
    3) സബ് ലിങ്കുവൽ

  • മനുഷ്യനിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി - പരോട്ടിഡ് ഗ്രന്ഥി
  • ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി - സബ് ലിംഗ്വൽ ഗ്രന്ഥികൾ
  • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ സലൈവറി അമിലേസ് (Salivary amylasse), ലൈസോസൈം (Lysozyme) എന്നീ രാസാഗ്നികളും ശ്ലേഷ്മവും അടങ്ങിയിരിക്കുന്നു.
  • ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്മമാണ്.
  • ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു.
  • സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാര ആക്കി മാറ്റുന്നു.
  • വായിൽ വെച്ചുള്ള ദഹനത്തിന് സഹായിക്കുന്ന ദഹനരസം - . സലൈവറി അമിലേസ്
  • ഉമിനീർ പ്രവർത്തിക്കുന്ന ഭക്ഷ്യഘടകം- അന്നജം
  • വായിൽവെച്ച് അന്നജത്തിനുണ്ടാവുന്ന രൂപമാറ്റം - മാൾട്ടോസ്

Related Questions:

കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്നത് എത് അവയവത്തിലാണ്?
ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയഭിത്തിയിലെ ഏത് കോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്?
ശരീരത്തിനാവശ്യമായ ഊർജം പ്രധാനം ചെയ്യുക എന്നത് ഏത് പോഷകഘടകത്തിൻ്റെ ധർമ്മമാണ് ?
ശരീര നിർമ്മാണ ഘടകം എന്നറിയപ്പെടുന്ന പോഷകഘകം ഏതാണ് ?
ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ്, ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം നടക്കുന്ന പ്രക്രിയ?