വായുവിൽ നിന്നും വെള്ളത്തിലേക്ക് ഒരു ശബ്ദതരംഗം സഞ്ചരിക്കുകയാണെങ്കിൽ താഴെ പറയുന്നവയിൽ മാറ്റമില്ലാതെ തുടരുന്നത് ഏതാണ് ?AവേഗതBതീവ്രതCതരംഗദൈർഘ്യംDആവൃത്തിAnswer: D. ആവൃത്തി Read Explanation: ആവൃത്തി ഒരു സെക്കന്റിൽ നടക്കുന്ന കമ്പനങ്ങളുടെ എണ്ണത്തെയാണ് ആവൃത്തി എന്ന് പറയുന്നത്. പ്രത്യാവർത്തിധാരാ ചലനങ്ങളെ സംബന്ധിച്ചിടത്തോളമാണ് ആവൃത്തി എന്ന പദം സാധാരണമായി ഉപയോഗിക്കുന്നത്. ഒരു തരംഗത്തെ സംബന്ധിച്ചിടത്തോളം ഒരു സെക്കന്റിൽ ആവർത്തിക്കപ്പെടുന്ന തരംഗങ്ങളുടെ എണ്ണമാണ് ആവൃത്തി. 'ν' എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചാണ് സാധാരണയായി ആവൃത്തിയെ സൂചിപ്പിക്കുന്നത്. ആവർത്തനകാലവും ആവൃത്തിയും തമ്മിൽ വിപരീതാനുപാതത്തിലാണ്. ആവർത്തനകാലത്തിന്റെ വ്യുൽക്രമമാണ് ആവൃത്തി. ആവൃത്തിയുടെ യൂണിറ്റ് ഹെട്സ് (Hz) ആണ്. ആവൃത്തി കൂടുമ്പോൾ ശബ്ദവും കൂടുന്നു. സിമ്പിൾ പെന്റുലത്തിന്റെ ശബ്ദം കേൾക്കാൻ കഴിയാത്തതിന് കാരണം - ആവൃത്തി കുറവായതിനാൽ കൊതുകുകളും തേനീച്ചകളും പറക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നതിനു കാരണം - ചിറകുകൾ കമ്പനം ചെയ്യുന്നതിനാൽ കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 500 Hz തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 300 Hz Read more in App