വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം ?
Aഅഭികേന്ദ്രബലം
Bഅപകേന്ദ്രബലം
Cപ്രതലബലം
Dശ്യാനബലം
Answer:
B. അപകേന്ദ്രബലം
Read Explanation:
അഭികേന്ദ്രബലം (centripetal force )
- വർത്തുള പാതയിൽ ചലിക്കുന്ന വസ്തുവിന് വൃത്തകേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ബലം
- ഉദാ :ആറ്റത്തിലെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ ചലനം
- ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം
അപകേന്ദ്രബലം (centrifugal force )
- അഭികേന്ദ്രബലത്തിന് തുല്യവും നേർവിപരീത ദിശയിൽ അനുഭവപ്പെടുന്നതുമായ ബലം
- ഉദാ : വാഷിങ് മെഷീൻ പ്രവർത്തിക്കുന്നത്
- ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് , കൈയിൽ പ്രയോഗിക്കുന്ന ബലം