Challenger App

No.1 PSC Learning App

1M+ Downloads
വികസന പ്രവർത്തി (ഡവലപ്മെന്റൽ ടാസ്ക്) എന്ന ആശയം ജനകീയമാക്കിയത് ആര് ?

Aബി. എഫ്. സ്കിന്നർ

Bജെറോ. എസ്. ബ്രൂണർ

Cഎലിസബത്ത് ഹർലോക്

Dറോബർട്ട് ഹാവിഗസ്റ്റ്

Answer:

D. റോബർട്ട് ഹാവിഗസ്റ്റ്

Read Explanation:

വികസന പ്രവൃത്തി (Developmental Task)

  • ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ റോബർട്ട്  ഹാവിഗെസ്റ്റ് (Robert) ആണ്  വികസന പ്രവൃത്തി / പുരോഗമന കർത്തവ്യം  എന്ന ആശയം അവതരിപ്പിച്ചത്.
  • ഓരോ വ്യക്തിയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ / പ്രായങ്ങളിൽ ആവശ്യമായ ചില നൈപുണികളും വ്യവഹാര ക്രമങ്ങളും നേടിയിരിക്കണമെന്നുള്ള പ്രതീക്ഷ സമൂഹം വച്ചുപുലർത്തുന്നുണ്ട്. ഈ സാമൂഹിക പ്രതീക്ഷകളെയാണ് ഹാവിഗെസ്റ്റ്  വികസന പ്രവൃത്തി എന്ന് വിളിക്കുന്നത്. ഇതിനെ ലേർണിങ് ടാസ്ക് എന്നും വിളിക്കാറുണ്ട്.
  • പങ്കാളിത്തം, അനുകരണീയമായ കുടുംബാന്തരീക്ഷം തുടങ്ങിയവ സദാചാരമുല്യം വളർത്താൻ സഹായകമാണ്. 
  • മൂല്യബോധം ലക്ഷ്യവച്ച് നേരിട്ട് ഉപദേശിക്കുന്നത് പഠിതാക്കളിൽ വെറുപ്പിനിടയാക്കും. 
  • അതിനാൽ പഠനപ്രവർത്തനങ്ങളിലും പാഠാനുബന്ധപ്രവർത്തനങ്ങളിലും സാന്മാർഗികകാര്യങ്ങൾ സന്നിവേശിപ്പിക്കാൻ പരമാവധി ശ്രമിക്കണം.

Related Questions:

എത്ര ഘട്ടങ്ങളിലൂടെയാണ് മനോ സാമൂഹ്യ വികാസം സാധ്യമാകുന്നത് എന്നാണ് എറിക് എച്ച് എറിക്സൺ അഭിപ്രായപ്പെട്ടത് ?
ഇന്ദ്രിയചാലക ഘട്ടമെന്നാൽ ?

യാഥാസ്ഥിത സദാചാരതലവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. നിയമങ്ങൾക്ക് അതീതമായ സ്വതന്ത്ര കാഴ്ചപ്പാട്
  2. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രവർത്തികൾ ആണ് സൽപ്രവർത്തികൾ എന്ന് കരുതുന്നു.
  3. കീഴ്വഴക്കങ്ങളും ആചാര്യമര്യാദകളും കുട്ടിക്ക് പ്രശ്നമല്ല
  4. കുടുംബവും സമൂഹവും ഉണ്ടാക്കുന്ന നിയമങ്ങളോട് പ്രതിബദ്ധത ഉണ്ടാകുന്നു.
    ഭയത്തിന്റെ സാങ്കല്പിക രൂപമാണ് :
    പില്കാലബാല്യത്തിൽ മുഖ്യപരിഗണന ....................... നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.