Challenger App

No.1 PSC Learning App

1M+ Downloads

വിഘാടകരുടെ ഉദാഹരണമായി കണക്കാക്കപ്പെടുന്നവ ഇവയിൽ ഏതെല്ലാമാണ്?

  1. സസ്യങ്ങൾ
  2. ബാക്ടീരിയ
  3. ഫംഗസ്
  4. സസ്തനികൾ

    Aഎല്ലാം

    Bii, iii എന്നിവ

    Ci, iv

    Di, ii എന്നിവ

    Answer:

    B. ii, iii എന്നിവ

    Read Explanation:

    • ജീവലോകത്തിന്റെ പ്രാഥമിക ഊർജസ്രോതസ്സ് സൂര്യനാണ്.
    • ഹരിത സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ പ്രകാശോർജത്തെ രാസോർജമാക്കി മാറ്റുന്നു.
    • ഈ ഊർജമാണ് ഭക്ഷ്യശൃംഖല വഴി കൈമാറ്റം ചെയ്യപ്പെട്ട് മറ്റു ജീവികളിലെത്തുന്നത്.
    • പ്രകാശസംശ്ലേഷണം നടത്തുന്ന സസ്യങ്ങളെ ഉൽപ്പാദകർ (Producers) എന്നും നേരിട്ടോ അല്ലാതെയോ ഊർജത്തിനായി സസ്യങ്ങളെ ആശ്രയിക്കുന്ന മറ്റു ജീവികളെ ഉപഭോക്താക്കൾ (Consumers) എന്നും വിളിക്കുന്നു.
    • നേരിട്ട് സസ്യങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെ പ്രാഥമിക ഉപഭോക്താക്കൾ എന്നും അവയെ ആഹാരമാക്കുന്നവയെ ദ്വിതീയ ഉപഭോക്താക്കളെന്നും പറയാം.
    • ദ്വിതീയ ഉപഭോക്താക്കളെ ഭക്ഷിക്കുന്നവരാണ് തൃതീയ ഉപഭോക്താക്കൾ
    • ജന്തു പദാർത്ഥങ്ങളും സസ്യപദാർത്ഥങ്ങളും ഭക്ഷിക്കുന്ന ജീവികൾ - സർവഭോജി (മിശ്രഭോജി) (Omnivores)            ഉദാ: മനുഷ്യൻ
    • ഭക്ഷ്യപദാർത്ഥങ്ങൾ ഭക്ഷിക്കുന്നതിനോടൊപ്പം കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ ഉത്പാദിപ്പിക്കുകയും ശേഖരിച്ച് വയ്കയും ചെയ്യുന്നവർ-ദ്വിതീയ ഉത്പാദകർ (Secondary Producers)
    • മൃത ജൈവവസ്‌തുക്കളിലെ സങ്കീർണ്ണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവ -വിഘാടകർ (Decomposers)ഉദാ : ബാക്ടീരിയ, ഫംഗസ്

    Related Questions:

    കൂണിന്റെ ശാസ്ത്രീയ നാമം ______
    താഴെ പറയുന്നവയിൽ ഏതാണ് ഒരു സ്പീഷീസ് അതിന്റെ വിതരണ പരിധിയുമായി ബന്ധപ്പെട്ട് ജനിതക ഘടനാ തലത്തിൽ വളരെ വലിയ വൈവിധ്യം കാണിക്കുന്നത്?
    മാവും ഇത്തിൾക്കണ്ണിയും ഏതിനം ജീവിത ബന്ധത്തിന് ഉദാഹരണമാണ്?

    ഇവയിൽ രാസപോഷികൾക്ക് ഉദാഹരണം ഏതെല്ലാം?

    1. സൾഫർ ബാക്‌ടീരിയം
    2. അയൺ ബാക്‌ടീരിയം
    3. നൈട്രിഫൈയിങ് ബാക്‌ടീരിയം
      മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്?