കേന്ദ്ര, സംസ്ഥാന, ഗ്രാമഭരണം വിജയനഗര ഭരണാധികാരികൾ നല്ല രീതിയിൽ ഏർപ്പെടുത്തിയിരുന്നു.
രാജാവ് സർവ്വാധികാരിയായിരുന്നു.
ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിക്കുന്നതിന് ഒരു മന്ത്രിസഭയുണ്ടായിരുന്നു.
സാമ്രാജ്യത്തെ 6 പ്രവിശ്യകളായി വിഭജിച്ചിരുന്നു.
ഓരോ പ്രവിശ്യയും നായിക് എന്നറിയപ്പെടുന്ന ഒരു ഗവർണറുടെ കീഴിലായിരുന്നു.
പ്രവിശ്യകളെ ജില്ലകളായും ജില്ലകളെ ഗ്രാമങ്ങളായും വിഭജിച്ചിരുന്നു.
ഗ്രാമങ്ങളുടെ ഭരണം നിർവ്വഹിയ്ക്കാൻ കണക്കെഴുത്തുകാർ, അളവുകാർ, കാവൽക്കാർ, സൈന്യത്തിന്റെ ചുമതലയുള്ള അധികാരികൾ എന്നിങ്ങനെയുള്ള പാരമ്പര്യ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
കേന്ദ്രഭരണത്തെ പരിപാലിച്ചിരുന്നത് ഗ്രാമങ്ങളുമായി ബന്ധമുള്ള മഹാനായ കാചാര്യൻ എന്ന പേരിലറിയപ്പെട്ട അധികാരികളാണ്.
സൈന്യം കാലാൾപ്പട, കുതിരപ്പട, ആനപ്പട എന്നിങ്ങനെയുള്ള സൈന്യങ്ങൾ ഉണ്ടായിരുന്നു.
മുഖ്യ സൈന്യാധിപനാണ് സൈന്യങ്ങളുടെ ചുമതല നിർവ്വിഹിച്ചിരുന്നത്.