App Logo

No.1 PSC Learning App

1M+ Downloads
വിജ്ഞാന മണ്ഡലത്തിൽ നടക്കുന്ന രണ്ട് അടിസ്ഥാന പ്രക്രിയകളെ പിയാഷെ വിളിക്കുന്നത് ?

Aസംഘാഠനം, അനുരൂപീകരണം

Bഇന്ദ്രിയചാലക ഘട്ടം, പ്രാഗ്മനോവ്യാപാര ഘട്ടം

Cമൂർത്ത മനോവ്യാപാര ഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം

Dഇവയൊന്നുമല്ല

Answer:

A. സംഘാഠനം, അനുരൂപീകരണം

Read Explanation:

  • വിജ്ഞാന മണ്ഡലത്തിൽ നടക്കുന്ന രണ്ട് അടിസ്ഥാന പ്രക്രിയകളെ പിയാഷെ  വിളിക്കുന്നത് :-
    1. സംഘാഠനം (ORGANIZATION)
    2. അനുരൂപീകരണം (ADAPTATION)
  1. സംഘാഠനം (ORGANIZATION)
  • എല്ലാ വ്യക്തികൾക്കും തങ്ങളുടെ ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന കാര്യങ്ങളെ ചിട്ടപ്പെടുത്തി സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ജീവിതത്തിൻറെ ആദ്യകാലങ്ങളിൽ വളരെ ലളിതമായ രൂപത്തിലുള്ള ഈ വൈജ്ഞാനിക ഘടനയോട് പുതിയ കാര്യങ്ങൾ നിരന്തരമായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 

 

2. അനുരൂപീകരണം (ADAPTATION)

  • ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സ്കീമുകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ -  അനുരൂപീകരണം
  • സ്വാംശീകരണം (Assimilation), സംസ്ഥാപനം (Accommodation) എന്നീ പ്രക്രിയകൾ വഴിയാണ് അനുരൂപീകരണം നടക്കുന്നത്.

 

 


Related Questions:

ശൈശവത്തിലെ ഭാഷാരീതി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ :
താഴെത്തന്നിരിക്കുന്ന "സാമൂഹിക അപചയത്തിൻറെ" കാരണങ്ങൾ ഏതെല്ലാം ?
Biological model of intellectual development is the idea associated with:
Choose the most appropriate one. Which of the following ensures experiential learning?
ബോബോ പാവ പരീക്ഷണം (Bobo doll experiment) ഏത് വികാസമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?