Challenger App

No.1 PSC Learning App

1M+ Downloads
"വിദ്യാഭ്യാസത്തിന്റെ കർത്തവ്യം ഉത്തമ ശീലങ്ങൾ വളർത്തിയെടുക്കുകയാണ്" എന്ന് അഭിപ്രായപ്പെട്ടത് ?

Aഅരവിന്ദഘോഷ്

Bറൂസോ

Cമഹാത്മാഗാന്ധി

Dജോൺ ലോക്ക്

Answer:

D. ജോൺ ലോക്ക്

Read Explanation:

ജോൺ ലോക്ക് 

  • പ്രത്യക്ഷാരംഭവവാദ ( Empiricism ) ത്തിന്റെ പിതാവാണ് ജോൺ ലോക്ക് 
  • ജനിക്കുമ്പോൾ ശിശുവിന്റെ മനസ്സ് വെള്ളക്കടലാസുപോലെ സംശുദ്ധമാണെന്നും പഞ്ചേന്ദ്രിയങ്ങളാണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നതെന്നുമുള്ള തിയറിയുടെ ഉപജ്ഞാതാവാണ് ജോൺ ലോക്ക്.
  • ജോൺ ലോക്കിന്റെ സിദ്ധാന്തമാണ് - Tabula Raza Theory ( Mind is a blank Tablet / Clean Slate ) 
  • വിദ്യാഭ്യാസത്തിന്റെ കർത്തവ്യം ഉത്തമ ശീലങ്ങൾ വളർത്തിയെടുക്കുകയാണ്. 
  • ക്ലാസിക്കൽ ലിബറലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജോൺലോക്ക് ആണ്. 
  • വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം ജോൺ ലോക്കിന്റെ അഭിപ്രായത്തിൽ നന്മയായിരിക്കണം.

 


Related Questions:

അടക്കി നിർത്തൽ, വിട്ടുകൊടുക്കാൻ മനസ്സില്ലായ്മ,ഉദാരത, ധാരാളിത്തം ഇവയെല്ലാം എന്തിൻ്റെ ഉദാഹരണങ്ങളാണ് ?
വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമാക്കുന്നത് :
റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെ നൽകിവരുന്ന വിദ്യാഭ്യാസം ,ഏത് വിദ്യാഭ്യാസരീതിയിൽ ഉൾപ്പെടുന്നു ?
ശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാനായി മാത്രം ഒരു കുട്ടി തന്റെ രക്ഷിതാക്കളെ അനുസ രിക്കുന്നു. കോൾബർഗിന്റെ അഭിപ്രായത്തിൽ ഇത് സംഭവിക്കുന്നത് ഏത് പ്രായത്തിലാണ് ?
" സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " ഈ പ്രസ്‌താവന എന്തിനെ സൂചിപ്പിക്കുന്നു ?