App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നന്മയായിരിക്കണം എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?

Aകർട്ട് ലെവിൻ

Bജോൺ ലോക്ക്

Cജെറോം എസ്. ഭ്രൂണൽ

Dഫ്രോബൽ

Answer:

B. ജോൺ ലോക്ക്

Read Explanation:

ജോൺ ലോക്ക് 

  • പ്രത്യക്ഷാരംഭവവാദ ( Empiricism ) ത്തിന്റെ പിതാവാണ് ജോൺ ലോക്ക് 
  • ജനിക്കുമ്പോൾ ശിശുവിന്റെ മനസ്സ് വെള്ളക്കടലാസുപോലെ സംശുദ്ധമാണെന്നും പഞ്ചേന്ദ്രിയങ്ങളാണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നതെന്നുമുള്ള തിയറിയുടെ ഉപജ്ഞാതാവാണ് ജോൺ ലോക്ക്.
  • ജോൺ ലോക്കിന്റെ സിദ്ധാന്തമാണ് - Tabula Raza Theory ( Mind is a blank Tablet / Clean Slate ) 
  • വിദ്യാഭ്യാസത്തിന്റെ കർത്തവ്യം ഉത്തമ ശീലങ്ങൾ വളർത്തിയെടുക്കുകയാണ്. 
  • ക്ലാസിക്കൽ ലിബറലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജോൺലോക്ക് ആണ്. 
  • വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം ജോൺ ലോക്കിന്റെ അഭിപ്രായത്തിൽ നന്മയായിരിക്കണം.

Related Questions:

ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും റുസ്സോ തൻറെ ഏതു കൃതിയിലാണ് പറഞ്ഞിരിക്കുന്നത് ?
കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക എന്ന് അഭിപ്രായപ്പെട്ടത് ആര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ സമായോജന പഠിതാവിൻറ (well adjusted learner) ലക്ഷണങ്ങളിൽപ്പെടാത്തത് ഏത്?
കുട്ടി പ്രകൃതിയിൽ നിന്നും അനുഭവങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും മൂല്യങ്ങൾ സ്വായത്തമാക്കിക്കൊള്ളുമെന്ന് പ്രഖ്യാപിച്ച ദാർശനികൻ :
വ്യക്തിയെ സ്വയംപര്യാപ്തതനും ആത്മലാഭേച്ഛയില്ലാത്തവനും ആക്കിമാറ്റുന്ന ശക്തിയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞിരിക്കുന്നത് ഏതിലാണ് ?