വിപ്ലവാനന്തര ഫ്രാൻസിന്റെ ആദ്യ കോൺസുൽ ആയി അധികാരമേറ്റത് ഇവരിൽ ആരായിരുന്നു?
Aനെപ്പോളിയൻ ബോണപാർട്ട്
Bമാക്സിമിലിയൻ റോബസ്പിയർ
Cലൂയി പതിനാറാമൻ
Dജോർജ്ജ് ഡാൻ്റൺ
Answer:
A. നെപ്പോളിയൻ ബോണപാർട്ട്
Read Explanation:
നെപ്പോളിയൻ അധികാരത്തിലേക്ക്
- 1799-ൽ ഫ്രാൻസ് ഒരു രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയിലായി.
- 'ഡയറക്ടറി' എന്നറിയപ്പെടുന്ന നിലവിലുള്ള സർക്കാർ സ്ഥിരത നിലനിർത്താൻ പാടുപെടുകയും ജനങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തി നേരിടുകയും ചെയ്തു.
- ഈ കാലഘട്ടത്തിൽ സൈന്യത്തിനകത്തും ചില രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലും കാര്യമായ പിന്തുണയുള്ള ഒരു പ്രമുഖ സൈനിക ജനറലായി മാറിയിരുന്നു നെപ്പോളിയൻ
- തൻ്റെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള അവസരം മനസ്സിലാക്കിയ നെപ്പോളിയൻ 1799 നവംബർ 9-ന് '18 ബ്രൂമെയർ' എന്നറിയപ്പെടുന്ന നിർണായക അട്ടിമറി സംഘടിപ്പികചു
- ഇതോടെ 'ഡയറക്ടറി'യെ പുറത്താക്കി ഫ്രാൻസിൻ്റെ അധികാരം അദ്ദേഹം പിടിച്ചെടുക്കുകയും ചെയ്തു
- ഡിസംബർ 15 ന്, ബോണപാർട്ട് എട്ടാം വർഷത്തെ ഭരണഘടന അവതരിപ്പിച്ചു,
- അതിന് കീഴിൽ 10 വർഷത്തേക്ക്,കോൺസുലേറ്റ് വ്യവസ്ഥ സ്ഥാപിക്കുകയും മൂന്ന് കോൺസുൽമാരെ നിയമിക്കുകയും ചെയ്തു
- യഥാർത്ഥ അധികാരം അധികാരം നിലനിറുത്തി കൊണ്ട് ആദ്യ കോൺസുൽ ആയി അധികാരമേറ്റത് നെപ്പോളിയൻ തന്നെ ആയിരുന്നു
- ഉപദേശക അധികാരം മാത്രമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും കോൺസുൽമാരായി കാംബസെറസ്, ചാൾസ്-ഫ്രാങ്കോയിസ് ലെബ്രൂൺ എന്നിവരെയും നിയമിച്ചു