Challenger App

No.1 PSC Learning App

1M+ Downloads
വിമുക്തി മിഷന്റെ വൈസ് ചെയർമാൻ ആരാണ് ?

Aമുഖ്യമന്ത്രി

Bആരോഗ്യ മന്ത്രി

Cഎക്സൈസ് മന്ത്രി

Dചീഫ് സെക്രട്ടറി

Answer:

C. എക്സൈസ് മന്ത്രി

Read Explanation:

വിമുക്തി മിഷൻ

  • മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്.

ലക്ഷ്യം

  • സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക,
  • നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക

ഘടന

  • മുഖ്യമന്ത്രി ചെയര്‍മാനും, എക്സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും,

  • എക്സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

  • ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയും,

  • തുടര്‍ന്ന് ബ്ളോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്‍റ് ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും,

  • വാര്‍ഡ് തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Related Questions:

പഠന നിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ വേനലവധിക്കാലത്ത് അദ്ധ്യാപകർ വീടുകളിൽ എത്തി അദ്ധ്യാപകർ പഠനപിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
Which Kerala tourism initiative promotes responsible tourism practices?
ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?
'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?