വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് കാലം?
Aസെപ്റ്റംബർ- ഒക്ടോബർ
Bഒക്ടോബർ-ഡിസംബർ
Cജനുവരി-ഫെബ്രുവരി
Dഫെബ്രുവരി-മാർച്ച്
Answer:
A. സെപ്റ്റംബർ- ഒക്ടോബർ
Read Explanation:
കേരളത്തിലെ നെൽകൃഷി
വിരിപ്പ്
- ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കുന്ന നെൽ കൃഷി രീതിയാണ് വിരിപ്പ് കൃഷി .
- ശരത് കാല വിള/ആദ്യവിള എന്നും അറിയപ്പെടുന്നു
- കന്നി മാസത്തിൽ വിളവെടുക്കുന്നത് കൊണ്ട് കന്നിക്കൊയ്ത്ത് എന്നും പറയാറുണ്ട് .
മുണ്ടകൻ
- സെപ്തംബർ , ഒക്ടോബർ മാസങ്ങളിൽ വിളവിറക്കി ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷി രീതി .
- ഇതിനെ ശീതകാല കൃഷി രീതിയായി അറിയപ്പെടുന്നു
- മകരക്കൊയ്ത്ത് എന്നും മുണ്ടകൻ കൃഷി അറിയപ്പെടുന്നു
പുഞ്ച
- വേനൽ കാല നെൽ കൃഷി രീതിയാണ് 'പുഞ്ച '
- ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു
- കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.