Challenger App

No.1 PSC Learning App

1M+ Downloads
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു

A2

B3

C4

D5

Answer:

A. 2

Read Explanation:

ജീവകങ്ങൾ (വിറ്റാമിനുകൾ )

  • പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം 
  • കണ്ടെത്തിയത് - ഫ്രഡറിക് ഹോഫ്കിൻ 
  • പേര് നൽകിയത് - കാസ്റ്റിമർ ഫങ്ക് 
  • വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ രണ്ടായി തിരിച്ചിരിക്കുന്നു.
  • കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ - A,D,E,K . 
  • ജലത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍ - വിറ്റാമിൻ ബി  ,വിറ്റാമിന്‍ സി

ജീവകങ്ങളും ശാസ്ത്രീയ നാമവും 

  • ജീവകം എ - റെറ്റിനോൾ 
  • ജീവകം ഡി - കാൽസിഫെറോൾ 
  • ജീവകം ഇ - ടോക്കോഫിറോൾ 
  • ജീവകം കെ - ഫില്ലോക്വിനോൺ 
  • ജീവകം സി - അസ്കോർബിക് ആസിഡ് 
  • ജീവകം ബി1 - തയാമിൻ 

Related Questions:

വിറ്റാമിൻ B12 ന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത് ?
മോണയുടെ ആരോഗ്യത്തിന് പ്രധാനമായ ജീവകം ഏത് ?

"മനുഷ്യശരീരത്തിൻ്റെ കുടൽ ഭിത്തിയിൽ വച്ച് ചില ബാക്‌ടീരിയകൾക്ക് ഈ ജീവകം നിർമ്മിക്കാനാവും. അതിനാൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഈ ജീവകത്തിൻ്റെ അളവ് കുറഞ്ഞാലും അപര്യാപ്‌തത വരുന്നില്ല." ഇവിടെ പരാമർശിക്കുന്ന ജീവകം ഏതാണ്?

പ്രത്യുല്പാദന വ്യവസ്ഥയുടെ ശെരിയായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം

താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത് ശരിയുത്തരം തിരഞ്ഞെടുക്കുക.

(i) കണ്ണിന്റെ  പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.

(ii) പച്ചിലക്കറികള്, മുട്ടയുടെ മഞ്ഞ, കരള്, പാല്, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ, മാങ്ങ എന്നിവ  ഇവയുടെ യുടെ പ്രധാന സ്രോതസ്സുകളാണ് 

(iii) പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ 

(iv) കരളിലാണ് ഇവ സംഭരിക്കപ്പെടുന്നത് .